Wednesday, April 29, 2009

എന്‍റെ കുഴപ്പം?

ചില നേരത്തെ കാര്യങ്ങളാലോചിച്ചാല്‍ അറിയാതെ ചോദിച്ചു പോകും: എല്ലാവര്‍ക്കും വട്ടായോ അതോ എനിക്കു മാത്രമേ കുഴപ്പമുള്ളോ എന്ന്. തെരഞ്ഞെടുപ്പുകാലത്തെ ബ്ലോഗു പോസ്റ്റുകള്‍ കണ്ട് ഇങ്ങനെ തലയില്‍ കയ്യും വച്ചിരിന്നിട്ടുണ്ട്.

അതുപോലെയാണ് ചില സൈറ്റുകളുടെ കാര്യം. വെപ്രാളപ്പെട്ട് ചെന്ന് നോക്കുമ്പോഴായിരിക്കും സൈറ്റ് ഡൌണ്‍. മെയില്‍ നോക്കാന്‍ ചെല്ലുമ്പോള്‍ ഹോട്ട്മെയില്‍.കോം ഡൌണ്‍. നാട്ടിലേയ്ക്ക് പണമയയ്ക്കാന്‍ നോക്കുമ്പോള്‍ SBI-യുടെ സൈറ്റ് ഡൌണ്‍. നാട്ടില്‍ നിന്നും വന്ന സുഹൃത്ത് ലാന്‍ഡ് ചെയ്തോ എന്നു നോക്കുമ്പോള്‍ ഡെല്‍റ്റ എയര്‍ലൈന്‍സിന്‍റെ സൈറ്റ് ഡൌണ്‍. എന്നാല്‍ പിന്നെ ബ്ലോഗാം എന്നു വച്ചാലോ ബ്ലോഗര്‍ ഡൌണ്‍.

ഇനി എല്ലാറ്റിനും ശാന്തി. http://downforeveryoneorjustme.com/ നോക്കിയാല്‍ മതിയല്ലോ!

2 comments:

സണ്ണി said...

വല്ലവരുടെയും പോസ്റ്റില്‍ കമന്റാം എന്ന് വിചാരിച്ചാല്‍ കമന്റ് ഓപ്ഷന്‍ കാണുകയില്ല. നിര്‍ത്തിപ്പോകാം എന്ന് വെച്ചാല്‍ വിന്‍ഡോ ക്ലോസ് ആകില്ല. കണ്ട്രോള്‍ ആള്‍ട്ട് ഡെല്‍ അടിച്ചാലും അവന്‍ അനങ്ങൂല..:)

ബുജികളൊക്കെ ഇപ്പോ ഇടത് മുഖമ്മൂടിയും ധരിച്ച് നടപ്പാണെനു കേട്ടു. അപ്പോ ശരിക്കുള്ള അബുജി ആരായിട്ടു വരും?

വേണു venu said...

ഇത് തന്നെയല്ലേ ഒഴുക്കിനൊപ്പം പോകണം എന്ന് പറയുന്നത്.:)