ക്സോബ്നിക്കാരന്‍ ഇന്‍സ്റ്റലേഷന്‍ ഒക്കെക്കഴിഞ്ഞ് എന്‍റെ മെയിലുകള്‍ അനലൈസ് ചെയ്യാന്‍ തുടങ്ങി. മീന്‍ മുറിക്കുന്നിടത്തിരിക്കുന്ന പൂച്ച നോക്കുംപോലെ ടീവി കാണുന്നതിനോടൊപ്പം ഭാര്യ എന്‍റെ ഈമെയിലില്‍ നിന്നും വല്ലതും വീണു കിട്ടുമോ എന്ന് ഇടയ്ക്കിടെ നോക്കുന്നുണ്ട്.
അപ്പോഴാണ് ഇടിത്തീ പോലെ ഒരു അനാലിസിസ് റിസല്‍ട്ട് ക്സോബ്നി എന്‍റെ (നമ്മുടെ) മുന്നിലേയ്ക്ക് വലിച്ചെറിഞ്ഞത്.

ഗുണപാഠം: Inbox തിരിച്ചു വായിച്ചാല്‍ Xobni എന്നാവും. ഇന്‍സ്റ്റാള്‍ ചെയ്താല്‍ ജീവിതം തലതിരിഞ്ഞു പോകും എന്നതിന്‍റെ ഹിന്‍റായിരുന്നു അതെന്നു മനസ്സിലാക്കാന്‍ വൈകിപ്പോയി, സുഹൃത്തേ, വൈകിപ്പോയി!
6 comments:
ഹഹഹഹ...
ആരാ ഈ സുന്ദരി സുശീല? ഭാര്യ തന്നെയാണോ?
ഗൊച്ചുഗള്ളാ..... :)
സുന്ദരി സുശീല ഭാര്യതന്നെയാണ്. എന്‍റെയല്ല. അതാണല്ലോ പ്രശ്നകാരണം. :(
ഹഹഹഹ:) ആ മറുപടി കലക്കി.
haha.. best s/w :))
ഹ ഹ ഹ :)
Post a Comment