Tuesday, January 12, 2010

കെടക്കട്ടെ, നമ്മുടെ വകയും

وهذه عملية شديدة blog المفيدة. ويمكنك تحويل محتويات blog بدفع هذه الرسوم كل مادة اﻷتاوات الصغيرة. وشكرا لكم.

这是一个很有用的博客。你通过每文章支付一笔小皇室费用可能翻译这个博客的目录。谢谢。

Dies ist ein sehr nützliches Blog. Sie dürfen den Inhalt dieses Blogs durch Bezahlen einer kleinen Königtumsgebühr pro Artikel übersetzen. Vielen Dank.

Questo è un blog molto utile. Lei potrebbe tradurre il contenuto di questo blog pagando un piccolo onorario di diritto per l'articolo. Ringraziarla.

これは非常に有用なウェブログです。 あなたは1つの記事〔条項〕につき1つのわずかな特許権使用料料金を支払うことによってこのウェブログの内容を翻訳してもよいです。 ありがとう。

Это - очень полезный blog. Вы можете перевести содержание этого blog, платя маленькую плату лицензионного платежа в статью. Спасибо.

Esto es un blog muy útil. Usted puede traducir el contenido de este blog pagando un pequeño honorario de la realeza por artículo. Gracias.

นี่เป็นบล็อกมีประโยชน์มาก. คุณอาจจะแปลเนื้อหาของบล็อกนี้โดยการจ่ายค่า ภาค หลวงขนาดเล็กมีค่าธรรมเนียมต่อข้อนี้ ขอบคุณคุณ.

Bu son derece yararlı blog. Size çevirsin içeriği bu blog ödeyerek küçük bir telif ücreti maddesi. Teşekkür ederim.
ഇവന് എന്തു പറ്റിയെന്നായിരിക്കും നിങ്ങള്‍ അതിശയിക്കുന്നത്. This is a very useful blog. You may translate the contents of this blog by paying a small royalty. Thank you. എന്ന വാചകങ്ങള്‍ ലോകത്തിലെ പലഭാഷകളില്‍ തര്‍ജ്ജമ ചെയ്തതാണ് മുകളില്‍. മലയാളത്തില്‍ അഗ്രിഗേറ്ററുകള്‍ ഉള്ളതുപോലെ ഈ ഭാഷകളിലും ബ്ലോഗ് അഗ്രിഗേറ്ററുകളുണ്ടെങ്കില്‍ അവ ഈ പോസ്റ്റ് കാണിക്കും. അപ്പോള്‍ ആ ഭാഷയിലെ പണക്കാരായ ആള്‍ക്കാര്‍ എന്‍റെ ലേഖനങ്ങള്‍ ലോയല്‍റ്റി ഫീ തന്ന് അവരുടെ ഭാഷയിലേയ്ക്ക് അവയെ തര്‍ജ്ജമചെയ്ത് ആ ഭാഷകളെ സമ്പുഷ്ടമാക്കും. ലോകത്തെ ഉദ്ധരിക്കാന്‍ കിട്ടുന്ന ചാന്‍സ് ഞാനായിട്ട് കളയുന്നതെന്തിന്?

(തര്‍ജ്ജമകള്‍ ചെയ്തുതന്നത് freetranslation.com. അതാണ് ഇതിലെ ഐറണിയും!)

Monday, January 11, 2010

ഉണ്ണികളേ ഒരു കഥ പറയാം

സൈബര്‍ ജാലകത്തില്‍ നിന്നാണ് എന്നെപ്പോലെ മറ്റു മൂന്ന് ഉണ്ണിമാര്‍ ഈ ലോകത്തിലുള്ള കാര്യം ഞാന്‍ അറിയുന്നത്. നന്ദി, സൈബര്‍ വിന്‍ഡോ.

ഇങ്ങനെ മൂന്ന് ഉണ്ണികളുണ്ടെങ്കിലും ഞാനാണ് അസ്സല്‍ ഉണ്ണി. നല്ല പത്തരമാറ്റ്. മറ്റെല്ലാം വെറും മാറ്റുപണ്ടങ്ങള്‍. വായനക്കാര്‍ സൂക്ഷിക്കുമല്ലോ.

രണ്ടാമന്‍ വിടര്‍ന്ന, കൌതുകമുള്ള കൊച്ചു കണ്ണുകളുള്ള 50 വയസ്സുള്ള വെറുമൊരു കൊച്ചുമോന്‍. ഈ ചെറുപ്രായത്തില്‍ തന്നെ കക്ഷിയ്ക്ക് രണ്ട് ബ്ലോഗുകളുണ്ട്: ഒന്നും രണ്ടും.

മൂന്നാമനാണെങ്കിലോ, ഭയങ്കര ഗ്ലാമറസാണ്. എന്നെപ്പോലെതന്നെ ഒരു സദാചാര വിരുദ്ധന്‍.

വായനക്കാരുടെ എണ്ണത്തിലോ പോസ്റ്റുകളുടെ സ്റ്റാന്‍ഡേഡിലോ ഈ രണ്ട് ഉണ്ണികളും എന്‍റെ ഏഴയലത്തുവരില്ലെങ്കിലും വായനക്കാര്‍ ശ്രദ്ധിക്കണം. നിങ്ങളെ പറ്റിക്കാന്‍ എളുപ്പമാണെന്ന് അവര്‍ക്ക് രണ്ടുപേര്‍ക്കും അറിയാമെന്ന് തോന്നുന്നു.

Thursday, January 7, 2010

നാറിയ മദാമ്മകള്‍



ഛെ, നല്ലതായിരുന്നേല്‍ ഒരുകൈ നോക്കാമായിരുന്നു.

Monday, January 4, 2010

വെരി ഫണ്ണി

പുതുവര്‍ഷം കഴിഞ്ഞ് ആപ്പീസിലേയ്ക്കു കയറിയാല്‍ സായിപ്പന്മാര്‍ പെട്ടെന്ന് ഉണ്ണിത്താന്മാരാവും. പിന്നെ അവര്‍ക്ക് നമ്മുടെ ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം അറിയണം.

പതിവുള്ള കുശലാന്വേഷണമെല്ലാം കഴിഞ്ഞ് ഒന്നു മൂടുറപ്പിച്ചപ്പോഴാണ് മേഴ്സിയുടെ വരവ്. വന്നു കേറിയുടനേ അവള്‍ നടത്തിയ three-day ട്രിപ്പിനെപ്പറ്റി വാചകമടിയാരംഭിച്ചു. പകുതിയെത്തിയപ്പോള്‍ പുതുതായി കേള്‍വിക്കു കൂടിയ ഒരുവന്‍ ചോദിച്ചു:

“How was the trip?”
“It was a very funny trip!” മേഴ്സി പ്രതിവചിച്ചു.
“In a good way, right?” സായിപ്പിന്‍റെ ചോദ്യം മേഴ്സിക്കു പിടികിട്ടിയില്ല.

പണ്ട് ഹോം‍ലി ഗേളിന്‍റെ അര്‍ത്ഥം നോക്കിയതുപോലെ, Funny എന്നതിന്‍റെ അര്‍ത്ഥം എന്താണെന്നു നോക്കാം:
fun·ny [ fúnnee ]

adjective (comparative fun·ni·er, superlative fun·ni·est)

Definition:

1. comical: causing amusement, especially enough to provoke laughter

2. strange: odd or perplexing
That's funny, I can't find my keys.

3. unconventional: out of the ordinary in a quaint or comical way
a funny little doorway through an arch

4. unwell: nauseated, faint, or otherwise slightly ill (informal)

5. tricky: slyly deceitful and dishonest (informal)
Don't try anything funny, or I'll call the police.
ഫണ്ണി (funny) എന്നത് ഒരു ഫണ്ണി വാക്കാണ്. (മലയാളത്തിലെ പ, ഫ ആക്കിയതല്ല). “It was a fun trip” എന്നതിനു പകരമാണ് മേഴ്സി “it was a funny trip” എന്നു വച്ചു കാച്ചിയത്. അതു മനസ്സിലാക്കാത്തതാണ് സായിപ്പിനു പറ്റിയ തെറ്റ്. ഇതില്‍ comical എന്ന അര്‍ത്ഥമൊഴികെ ഒന്നും ട്രിപ്പിന് പാകമാവില്ല എന്ന ബോധമുള്ളതുകൊണ്ടാണ് സായിപ്പിന് “In a good way, right?” എന്നു ചോദിക്കേണ്ടി വന്നത്. ഇനി എത്രയോ കാര്യങ്ങള്‍ സായിപ്പ് നമ്മളില്‍ നിന്നും പഠിക്കാനിരിക്കുന്നു. ഇന്‍ഡ്യന്‍ ഇംഗ്ലീഷ് വീണ്ടും ജയിക്കട്ടെ!

Sunday, January 3, 2010

ന്യൂ ഈയര്‍ റെസല്യൂഷന്‍

2010-ല്‍ പുതിയൊരു സന്താനത്തിനു പ്ലാനിടുന്നതിനാല്‍ നേരത്തേ ഉറങ്ങുന്നതായി അഭിനയിക്കും. (എന്നാലേ ആദ്യ സന്താനം ഉറങ്ങിക്കിട്ടൂ.) അതിനാല്‍ ഇനി ഒരു അറിയിപ്പുണ്ടാവുന്നതു വരെ എല്ലാ പോസ്റ്റുകളും 10 PM എന്നതിനു പകരം 9 PM-ന് പ്രസിദ്ധീകരിക്കുന്നതാണ്.

ഈ സമയമാറ്റം മൂലം വായനക്കാര്‍ക്കുണ്ടാവുന്ന അസൌകര്യത്തിന് മാപ്പൊന്നും അപേക്ഷിക്കുന്നില്ല. സൌകര്യമുള്ളവര്‍ വായിച്ചാല്‍ മതി. ഹല്ല, പിന്നെ. (പണ്ടത്തെപ്പോലെയല്ല, ഇപ്പം വലിയ സെറ്റപ്പാണ്.)

Friday, January 1, 2010

പഴകിയ മുന്നറിയിപ്പുകള്‍ (2010)

(2008-ലെയും 2009-ലെയും മുന്നറിയിപ്പുകളുടെ വിജയത്തെത്തുടര്‍ന്ന് ഈ പരിപാടി തുടരനാക്കാന്‍ തീരുമാനിച്ചിരിക്കുന്നു.)

ഗുണ്ടകളില്‍ നിന്നും s-shaped കത്തി കണ്ടെടുത്തപ്പോള്‍

എന്നെക്കണ്ടാല്‍ ഒരു s-shaped കത്തിയാണെന്ന്‍ തോന്നുമെന്നോ? ആ തോന്നല്‍ ഒഴിവാക്കാനല്ലേ ഞാനീ പെടാപ്പാട് പെടുന്നത്!

പത്രക്കാര്‍ ചങ്ങനാശേരിക്കാരെ വിട്ട് ശശി തരൂരില്‍ കുടിയേറിയപ്പോള്‍

പത്രക്കാര്‍ക്ക് വാര്‍ത്തകള്‍ സ്ഫടികവളകള്‍ പോലെയാണ്. ഒന്നു പൊട്ടിയാല്‍ മറ്റൊന്ന്.

ഗൂഗിള്‍ ബസ് കത്തിനിന്നപ്പോള്‍

ഞാന്‍ ബസില്‍ കയറിയിട്ടില്ല. ഇനി കയറുകയുമില്ല.