ഈ ബുക്കിട്ട അണ്ണന് സോഫ്റ്റ്വെയര് എഞ്ചിനീയറാണ്. മാനോജുമെന്റ് പണിയുണ്ട്. സ്വന്തമായി ഒരു കട തല്ലിക്കൂട്ടാന്‍ ആഗ്രഹമുണ്ട് അല്ലെങ്കില്‍ ഇപ്പോ തന്നെയുണ്ട്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ കയ് വയ്ക്കുന്നുണ്ട്. കയ്യിലെ കാശ് ഡിറൈവേറ്റീവ് മാര്‍ക്കറ്റില്‍ പൊടിക്കാറുണ്ട്.എന്റേതാവുമെന്ന് ദേവന് സാര്‍ ഊഹിച്ച പുസ്തകങ്ങള്‍ എന്റേതല്ലെന്നതു പോട്ടെ (ആ കാണിച്ചിരിക്കുന്നതിലുള്ള മൂന്നേ മൂന്ന് പുസ്തകമേ എന്റെ കയ്യിലുള്ളൂ), സാറിന് എന്നെപ്പറ്റിയുള്ള സകല ധാരണകളും തെറ്റാണല്ലോ എന്നോര്‍ത്തപ്പോള്‍ ഒരു തേങ്ങല്‍. പൂര്‍ണ്ണമായും ഭാഗികമായും തെറ്റിയവ അക്കമിട്ട് നിരത്തുന്നു.
ജുംബാ, സ്മാളടി ദൈവം , ചിത്രാ ബാനര്‍ജീ.. ഭാര്യയും വായനക്കാരിയാണ്. അമര്‍ചിത്രകഥ (തന്നേ?) കുട്ടിയും വായനക്കാരന്/രി ആണ്.
നാട്ടില്‍ നിന്നൂ പോന്നപ്പോ നളിനി (ജമീലയല്ല, കുമാരനാശാന്റെ) വിവേകാനന്ദന്, ആനന്ദ് തുടങ്ങി അഞ്ചാറുപേര് കൂടെപ്പോന്നു.
തെറിത്തമാശകള്‍ നല്ല ഇഷ്ടമാണ് (സീതിഹാജിക്കഥകള്‍ ബുക്ക് ആക്കിയാല്‍ ഈ അണ്ണന് പ്രീപ്പബ്ലിക്കേഷന്‍ സൌജന്യത്തിനു ഡ്രാഫ്റ്റയച്ചു തരും). പിന്നെയാ ഗീത. പ്രോഫറ്റ് പറഞ്ഞ കാര്യം ഓര്‍ത്ത് അതിനെ ഇഗ്നോര്‍ ചെയ്തു.
- അണ്ണന് സോഫ്റ്റ്വെയര് എഞ്ചിനീയറാണ്: (ആയിരുന്നെങ്കില്‍ എന്തായിരുന്നു?)
- മാനോജുമെന്റ് പണിയുണ്ട്: (ഇല്ല)
- സ്വന്തമായി ഒരു കട തല്ലിക്കൂട്ടാന്‍ ആഗ്രഹമുണ്ട് അല്ലെങ്കില്‍ ഇപ്പോ തന്നെയുണ്ട്: (രണ്ടും ഇല്ല)
- സ്റ്റോക്ക് മാര്‍ക്കറ്റില്‍ കയ് വയ്ക്കുന്നുണ്ട്: (പടം നോക്കുക)
- കയ്യിലെ കാശ് ഡിറൈവേറ്റീവ് മാര്‍ക്കറ്റില്‍ പൊടിക്കാറുണ്ട്: (ഇല്ല)
- ഭാര്യയും വായനക്കാരിയാണ്: (അല്ല. അതുകൊണ്ടല്ലേ ഈ ബ്ലോഗ് ഇപ്പോഴും ഇങ്ങനെ നിലനില്കുന്നത്)
- കുട്ടിയും വായനക്കാരന്/രി ആണ്: (ആണ്, ആണ്, വായനയുടെ ഗുണം ഇവിടെക്കാണാം.)
- നാട്ടില്‍ നിന്നൂ പോന്നപ്പോ അഞ്ചാറുപേര് കൂടെപ്പോന്നു: (ചിലര്‍ കൂടെപ്പോരാതിരുന്നില്ല)
- തെറിത്തമാശകള്‍ നല്ല ഇഷ്ടമാണ്: (ആര്‍ക്കാ സാര്‍ അവ ഇഷ്ടമല്ലാത്തത്?)
എങ്ങനെയുണ്ട്?
4 comments:
ഇതൊരു ആണിയായിപ്പോയി. ദേവന് ഗസ്സ് ചെയ്യല്‍ തന്നെ നിര്‍ത്തിയേക്കും :-)
ഹമ്പോ ഹമ്പമ്പോ...പാവമല്ലെ ദേവേട്ടന് ചുമ്മാ വിട്ടേരെ... :)
ഉണ്ണിയും ദേവനും ഒരാളാണെന്നാ ഞാന്‍ കരുതിയിരുന്നത്. അപ്പം എന്റെ ഗസ്സും തെറ്റി.
അമ്പടാ, ആവറേജ് വച്ച് അങ്ങനങ്ങ് കമ്പെയറ് ചെയ്ത് വിനയനാവാതെ. മീഡിയനെട് മീഡിയനെട് ;))
Post a Comment