കണ്ടാല്‍ പിച്ചക്കാരനാണെന്നു പറയാത്ത ഒരു
സുന്ദരന്‍ പറയുന്നതു കേള്‍ക്കുക:
Google believes that the browser market is still largely uncompetitive, which holds back innovation for users.
അതിന് സൌന്ദര്യമില്ലാത്ത നാട്ടുകാരുടെ പ്രതികരണങ്ങളില്‍ ചിലത് താഴെക്കൊടുക്കുന്നു. (അറിയിപ്പ്: പതിനാറു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ തുടര്‍ന്നു വായിക്കാതെ
ഇവിടെ ക്ലിക്ക് ചെയ്യുക.)
Google, please end your hypocrisy already.
This is ridiculous. I'm actually rooting for MS for once.
Netscape, Chrome and Safari's efforts have just been lazy and they expect the courts to do the hard work for them.
Make Chrome better and maybe people would adopt it over Firefox.
I suggest Google eat d**k. Just because Chrome has a s****y market share.
Stop bitching, hardly microsoft's fault google 'chrome' is s**t. Design a decent browser and we might use it.
Google need to shut the f**k up on this one. "Oooh booo hoooo nobody is using Chrome waaah". Yeah because it's dung.
ഇനി ഇതു മുഴുവനും നിങ്ങള്‍ക്കു തന്നെ വായിച്ചു രസിക്കണമെങ്കില്‍
ഇങ്ങോട്ടു പോവുക.
13 comments:
:))
കലിപ്പുകളു തീരണില്ല, അല്യോ അണ്ണാ? മൈക്രോസോഫ്റ്റിലാണു ജ്വാലി, അല്യോ?
മൈക്രോസോഫ്റ്റിനെപ്പറ്റിയും അതിന്റെ തലതൊട്ടപ്പൻ ബിൽ ഗേറ്റ്സിനെപ്പറ്റിയും കാലങ്ങളായി ബ്ലോഗുകളിലും ഈമെയിലുകളിലും ന്യൂസ്ഗ്രൂപ്പുകളിലും വരുന്ന തെറികളും ഫലിതങ്ങളും പുലയാട്ടുകളും ഒരു ഇരുനൂറ്റമ്പതു ഡീവീഡിയിലാക്കി അയച്ചുതരട്ടേ? മലയാളത്തിൽ വേണമെങ്കിൽ കേരളഫാർമർ തൊട്ടു് അനിവർ അരവിന്ദു വരെയുള്ളവരുടെ ഒരു കളൿഷൻ വേറെയും.
എന്നാലും എന്റെ ഉണ്ണീ, ഗൂഗിളിനെ തെറി പറയാൻ അവരുടെ ലോഗോയിലെ നിറങ്ങളും (ലീഗോയിൽ - ലീഗോ ബ്ലോക്കുകളേ, അതു് - നിന്നാണു് അവർക്കു് അവരുടെ ലോഗോയിലെ കളറുകൾ ഉണ്ടാക്കിയതെന്നു് പരസ്യമായ കാര്യമാണു്. അതും മൈക്രോസോഫ്റ്റിൽ നിന്നു പൊക്കിയതാണെന്നു്! ഒന്നും എങ്ങു നിന്നും പൊക്കാത്ത ഒരു പുണ്യവാളക്കമ്പനിയേയ്!) ന്യൂസ് ബ്ലോഗുകളിൽ നാട്ടുകാർ ഇടുന്ന തെറികളും അല്ലാതെ ഒന്നും കിട്ടിയില്ലേ? ഗൂഗിളിന്റെ എത്രയോ പ്രോഡക്റ്റുകൾ മൈക്രോസോഫ്റ്റിന്റേതിനെക്കാളും യാഹുവിന്റേതിനേക്കാളുമൊക്കെ മോശമായിരിക്കാം. അതൊക്കെയൊന്നു പറഞ്ഞാൽ അല്പം കൂടിയൊരു എഫക്ട് ഉണ്ടായിരുന്നു.
അവസാനം ഉമേഷിനും പിടി വിട്ടു. ;-)
ഉമേഷ് സാര്‍ ചൂടാവരുത്. ഇതൊക്കെ വിവരമില്ലാത്തവര്‍ പറയുന്നതല്ലേ. അതു കേട്ട് നിങ്ങളെപ്പോലെയുള്ളവരുടെ രക്തം തിളച്ചാലെങ്ങനെ?
ഗൂഗിളിന്റെ എത്രയോ പ്രോഡക്റ്റുകള്‍ മൈക്രോസോഫ്റ്റിന്റേതിനെക്കാളും യാഹുവിന്റേതിനേക്കാളുമൊക്കെ മോശമായിരിക്കാം. അതൊക്കെയൊന്നു പറഞ്ഞാല്‍ അല്പം കൂടിയൊരു എഫക്ട് ഉണ്ടായിരുന്നു.
അങ്ങനെ മൈക്രോസോഫ്റ്റിന്റേതിനെക്കാളും യാഹുവിന്റേതിനേക്കാളും മോശമായ പ്രോഡക്ടൊന്നും ഞാന്‍ കണ്ടിട്ടില്ലല്ലോ സാര്‍. ചുമ്മാ എഫക്ട് കിട്ടാന്‍ വേണ്ടി ഇല്ലാത്ത കാര്യം എങ്ങനെ പറയും?
ഞാൻ ധാരാളം കണ്ടിട്ടുണ്ടല്ലോ ഉണ്ണീ. അല്ലെന്നു പറയുന്നവരെ എതിർത്തിട്ടുമുണ്ടു്.
ലിസ്റ്റ് വേണോ? ജീമെയിലിനെക്കാൾ എനിക്കിഷ്ടമുള്ള ഔട്ട്‌ലുക്ക് ഫീച്ചേഴ്സിന്റെയും ഗൂഗിൾ ഡോക്സിനെ അപേക്ഷിച്ചു മൈക്രോസോഫ്റ്റ് ഓഫീസിനുള്ള ഗുണങ്ങളുടെയും ലിസ്റ്റ്?
ഉമേഷ് സാറേ, ജീമെയിലിനേയും ഔട്ട്‍ലുക്കിനേയും കമ്പയറ് ചെയ്യല്ലേ. ജീമെയിലിനേയും ഹോട്ട്മെയിലിനേയും കമ്പയറ് ചെയ്യൂ.
അതു പോലെ ഗൂഗിള്‍ ഡോക്സിനേയും ഓഫീസിനേയും കമ്പയറ് ചെയ്യാതെ ഗൂഗിള്‍ ഡോക്സിനേയും ഓണ്‍ലൈന്‍ ഡോക്യുമെന്‍റ് മാനേജ്മെന്‍റ് സിസ്റ്റങ്ങളേയും കമ്പയറ് ചെയ്യൂ പ്ലീസ്.
ഇങ്ങനെയാണെങ്കില്‍ സാര്‍ ആന്‍ഡ്രോയിഡിനേയും വിന്‍ഡോസിനേയും കമ്പയറ് ചെയ്യുമല്ലോ.
ഇങ്ങനെ പോയാല്‍ സാര്‍ എന്നെ ഗൂഗിളിന്‍റെ വക്താവാക്കുമല്ലോ.
മായാവിയെപ്പറ്റി വായിച്ചു സമയം പോയതറിഞ്ഞില്ല :-)
ജി-മെയില്‍ എനിക്കിഷ്ടമാണ്. പക്ഷേ ക്രോം വെറും തറ.
ഉമേഷ് സാറിന്റെ പേരുകൂടി “അറിയിപ്പി”ല്‍ ചേര്‍ക്കാല്ലോ ഇനി ഉണ്ണിയ്ക്ക്.
അതു ശരി. ഹോട്ട്മെയിലും ഔട്ട്ലുക്കിന്റെ (അതോ എക്സ്ചേഞ്ച് സർവറോ) വെബ് ആക്സസ്സൂം (അതു് ഈയിടെ അടിപൊളിയാക്കി എന്നു കേട്ടു. കണ്ടിട്ടില്ല) ആയി ജീമെയിലിനെ താരതമ്യം ചെയ്താൽ ഇക്കാര്യത്തിൽ മൈക്രോസോഫ്റ്റിന്റെ കൂടെ നിൽക്കാൻ കഴിയില്ല, സോറി.
മൈക്രോസോഫ്റ്റിലെ ഒരു വലിയ അണ്ണൻ തന്നെയല്ലേ മൈക്രോ ഓഫീസിനെ ഗൂഗിൾ ഡോക്സുമായി താരതമ്യം ചെയ്തു പത്രക്കുറിപ്പോ മറ്റോ ഇറക്കിയതു്? പേരും ലിങ്കുമൊന്നും ഓർമ്മയില്ല. അങ്ങേരു പറഞ്ഞതു ശരിയായിരുന്നു താനും. മൈക്രോസോഫ്റ്റിനു വല്ല ഫ്രീ ഓൺലൈൻ ഡോക്യുമെന്റ് മാനേജ്മെന്റ് സിസ്റ്റവും ഉണ്ടോ? പറഞ്ഞു തന്നാൽ നോക്കാം.
ഹഹഹ, വിൻഡോസിനെ എന്തുമായും കമ്പയർ ചെയ്യുന്നതു പണ്ടേ നിർത്തിയതാ. വിസ്തയുടെ പതിനാറടിയന്തിരം ആഘോഷിച്ചോ? അടപ്രഥമൻ ഉണ്ടായിരുന്നോ?
സാര്‍ തമാശ പറയുന്നതാണോ സീരിയസ്സാണോ? ഔട്ട്ലുക്കിന്‍റെ വെബ് ആക്സസും ജീമെയിലുമായിട്ടാണോ സാര്‍ കമ്പാരിസന്‍ നടത്തിയത്?
സാര്‍ ലിസ്റ്റു വേണോ എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു ആപ്പിള്‍സ് ടു ആപ്പിള്‍സ് കമ്പാരിസന്‍ നടത്താന്‍. സാര്‍ ആരുടെ കൂടെ നില്‍ക്കണമെന്നത് സാറിന്‍റെ ഇഷ്ടമല്ലേ?
സാറിന് മറ്റുള്ള ഫ്രീ ഡോക്യുമെന്‍റ് മാനേജ്മെന്‍റ് സംവിധാനങ്ങളെപ്പറ്റി അറിയില്ല എന്നു പറഞ്ഞത് ഞാന്‍ വിശ്വസിച്ചു. ഇതാ ലിസ്റ്റ്:
Bluehouse, Acrobat.com, Basecamp, Zoho, Jive Clearspace, Box.net
ഇനിയും വേണോ?
ഉണ്ണിച്ചേട്ടാ,,,
ഗൂഗിളിനെത്തൊട്ട് കളിക്കല്ല് കളിക്കല്ല് എന്ന് എത്ര തവണ പറഞ്ഞു കേട്ടില്ലല്ല്.... ഇപ്പോ സമാധാനമായില്ലേ?
ഉമേഷ്ജീ,
താങ്കള്‍ ആദ്യം പറഞ്ഞതത്രയും ശരി ആദ്യത്തെ കമന്റിലെ അവസാനത്തെ രണ്ട് സെന്റന്‍സില്‍ സാങ്കേതികമായ് ഒരു പിഴവു പറ്റി...
വിന്‍ഡോസ്/ലിനക്സ്/മാക് പോലുള്ള ഓഎസില്‍ പ്രവര്‍ത്തിക്കുന്ന് സോഫ്റ്റ്‌വേയറുകളെ ബ്രോഡായി രണ്ടായി തരം തിരിക്കാം.
൧) വിന്‍ഡോസ് അപ്ലിക്കേഷന്‍സ് ( മൈക്രോസോഫ്റ്റ് വിന്‍ഡോസ് അല്ലാട്ടോ)
൨) വെബ് അപ്ലിക്കേഷന്‍സ്..
മൈക്രോസോഫ്റ്റ് ഓഫീസ് ആദ്യത്തെ വിഭാഗമാണെങ്കില്‍ ആണെങ്കില്‍, ഗൂഗ്ഗില്‍ ഡോക്സ് രണ്ടാമത്തെ. ഒരു വെബ് ബേസ്ഡ് ഓഫീസ് എന്ന നിലക്ക് തല്‍ക്കാലം ഗൂഗില്‍ തന്നെ കേമന്‍...
മൈക്രോസോഫ്റ്റ് ഓഫീസിനെ വേണമെങ്കില്‍ ഓപ്പണ്‍ ഓഫീസുമായി കമ്പേര്‍ ചെയ്യുന്നതില്‍ തെറ്റില്ല...
പിന്നെ വെബ് ആക്സസ് , ജീമെയില്‍ രണ്ടും ഉപയോഗിച്ചാല്‍ അറിയാം ഏതാ കൂടുതല്‍ സൗകര്യപ്രദം എന്ന്....
ഔട്‌ലുക്കിന്റെ വിന്‍ഡോ അപ്ലിക്കേഷന്‍ കിടു.... പക്ഷേ വെബ് ആക്സസ് അത്ര സംഭവം ഒന്നുമല്ല.....
വിന്‍ഡോസ് അപ്ലിക്കേഷന്‍സില്‍ മൈക്രോസോഫ്റ്റിന് ഗൂഗിള്‍ ഒരു എതിരാളിയേ അല്ല.... ലിനക്സാണ് എതിരാളി...
വെബ് അപ്ലിക്കേഷനില്‍ ഗൂഗിള്‍ തന്നെ പ്രബലന്‍....
പക്ഷേ എത്തിക്സിന്റെ കാര്യം വരുമ്പോള്‍ ഗൂഗിളും ലിനക്സും ഒരു ചേരിയിലും , വിന്‍ഡോസ് മറ്റേ ചേരിയിലും.. അതന്നെ വ്യത്യാസം...
ശ്രീഹരീ, ഇനി തെറ്റ് ആവര്‍ത്തിക്കില്ല. ക്ഷമി.
മുകളില്‍ വലതു വശത്ത് കൊടുത്തിരിക്കുന്ന പ്രമുഖ ബ്ലോഗര്‍മാരുടെ ലിസ്റ്റില്‍ കയറ്റണമെങ്കില്‍ അതങ്ങ് പറഞ്ഞാല്‍ പോരേ, എന്നെ ഇങ്ങനെ സോപ്പിടണോ? :)
അയ്യോ, ഞാനൊരു പ്രമുഖനായി തെരഞ്ഞെടുക്കപ്പെട്ട വിവരം ഇപ്പോഴാ അറിഞ്ഞത്. അനോണി ആന്‍റണിയുടെ പേരിന്‍റെ അടുത്ത് എന്‍റെ പേരു അങ്ങനെ തെളങ്ങിക്കെടക്കണേന്‍റെ ഒരു സ്ക്രീന്‍ ഷോട്ടം പുടിച്ച് ഫ്രെയിം ചെയ്യിച്ച് മാലയിട്ട് വെക്കണൊണ്ട് ഞാന്‍!
ഈ ഉണ്ണി എവിടെപ്പോയി?
ആൻഡ്രോയിഡിനെയും ക്രോം ഓയെസിനെയും ഒന്നും വിൻഡോസുമായി താരതമ്യം ചെയ്യരുത് എന്നു പറഞ്ഞിരുന്നല്ലോ? മൈക്രോസോഫ്റ്റ് ഈയിടെയായി "ക്രോം ബുക്ക് വാങ്ങാതെ വിൻഡോസ് വാങ്ങി ഞങ്ങളെ സഹായിക്കൂ" എന്ന പരസ്യം ടീവിയിലും മറ്റും കൊടുക്കുന്നതു കണ്ടില്ലേ?
അതും പോട്ടേ. ഇപ്പോൾ എങ്ങനെയുണ്ട് ക്രോമും അയ്യേ, സോറി, അയ്യീയും തമ്മിൽ?
ഇതു പിന്നെയും പൊക്കാൻ കാരണമായ അനോണിയ്ക്കു നന്ദി.
Post a Comment