Monday, December 28, 2009

ഓസ്ട്രേലിയന്‍ ഓന്തുകള്‍

നമ്മള്‍ വിചാരിക്കുന്നത് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് കളിക്കാര്‍ മാത്രമേ വിവരദോഷികളായിട്ടുള്ളൂ എന്നാണല്ലോ. എന്നാല്‍ അവിടുള്ള സകല അണ്ണന്മാരും സ്വഭാവദൂഷ്യമുള്ളവരാണ്, കേട്ടോ.

പാകിസ്ഥാനും ഓസ്ട്രേലിയയും തമ്മില്‍ ടെസ്റ്റ് കളി നടക്കുന്നു. രണ്ടു വിക്കറ്റ് പോയി നില്‍ക്കുന്ന സമയം. വിക്കറ്റ് 1: സൈമണ്‍ കാറ്റിച്ചിനെ മുഹമ്മദ് ആസിഫിന്‍റെ പന്തില്‍ കമ്രാന്‍ അക്മല്‍ പിടിച്ചു പുറത്താക്കി. വിക്കറ്റ് 2: റിക്കി പോണ്ടിംഗിനെ മുഹമ്മദ് ആമിറിന്‍റെ പന്തില്‍ പിടിച്ചത് സല്‍മാന്‍ ബട്ട്.

പൊതുവേ സ്കോറെഴുത്തുകാര്‍ last name ഉപയോഗിക്കുന്നവരായതിനാല്‍, നാം വിചാരിക്കുന്നത് സ്കോര്‍ ഇങ്ങനെ കാണുമെന്നാണല്ലോ:
Katich c Akmal b Asif 2
Ponting c Butt b Aamer 12
എന്നാല്‍ അതിബുദ്ധിമാന്മാരായ ഓസ്ട്രേലിയക്കാര്‍ ചെയ്തിരിക്കുന്നതു നോക്കൂ.



സ്കോര്‍ ബോഡില്‍ 13 തവണ last name ഉപയോഗിച്ചവര്‍ പന്തു പിടിച്ചവരുടെ മാത്രം first name മാത്രമേ ഉപയോഗിക്കൂ. എടേയ്, ഓന്തിന്‍റെ സ്വഭാവം കാണിക്കാതെ ഏതെങ്കിലും ഒരു തീരുമാനത്തില്‍ ഉറച്ചു നില്‍ക്കടേയ്...

5 comments:

Calvin H said...

LOL :D

Babu Kalyanam said...

salman butt ഉള്ളത് കൊണ്ടാ. "caught butt" എന്നൊക്കെ പറഞ്ഞാല്‍ മോശമല്ലേ ;-)

വല്യമ്മായി said...

ഞാന്‍ കരുതിയിരുന്നത് ഓസ്‌ട്രേലിയന്‍ എഞ്ചിനേഴ്സിനു മാത്രമെ ഈ സ്വഭാവം ഉള്ളൂ എന്ന് :)

വിഷ്ണു | Vishnu said...

Good observation.

ഉണ്ണിയും എന്നെ പോലെ ഒരു വന്‍ ക്രിക്കറ്റ്‌ ഭ്രാന്തന്‍ ആണ് അല്ലെ?? അല്ല ഈ കളി ഒക്കെ കുത്തി ഇരുന്നു കാണുന്നത് കണ്ടത് കൊണ്ട് ചോദിച്ചതാ

വിഷ്ണു | Vishnu said...

Good observation!!

ഈ കളി ഒക്കെ കാണുന്നത് കണ്ടത് കൊണ്ട് ചോദിച്ചതാ !!