Sunday, December 20, 2009

ഒരേ ആള്‍ക്കാര്‍

ബ്ലോഗര്‍മാരായ മൊത്തം ചില്ലറ അരവിന്ദും പ്രസിദ്ധനായ ഒരു അനോണി ബ്ലോഗറും ഒരേ ആള്‍ക്കാരാണെന്നതിന് ഉണ്ണിയുടെ കൈവശം വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ക്രിസ്തുമസ് ദിവസം, പതിവുപോലെ ലോക്കല്‍ സമയം രാത്രി 10 മണിക്ക് തെളിവ് പരസ്യമാക്കുന്നതാണ്.

ഇതിന്‍റെ പേരില്‍ അടിയും വഴക്കും ഉണ്ടാക്കാതെ എല്ലാവരും ശാന്തിയോടും സഹവര്‍ത്തിത്വത്തോടും സമാധാനപരമായി പെരുമാറണമെന്ന് അപേക്ഷിക്കുന്നു.

നന്ദി, നമസ്കാരം.

(അപ്ഡേറ്റ് 1 ഡിസംബര്‍ 20, 11 PM: ഇത് വെറും ചീപ്പ് തമാശമാത്രമായിരുന്നു. മാന്യമായി ജീവിക്കുന്ന അരവിന്ദിനെപ്പറ്റി എനിക്ക് ഒന്നും വെളിപ്പെടുത്താനില്ല. എവിടെയോ കേട്ട ജോക്ക് പ്രയോഗിക്കാന്‍ അരവിന്ദിനെ ഉപയോഗിച്ചതില്‍ ക്ഷമ ചോദിക്കുന്നു.)

(അപ്ഡേറ്റ് 2 ഡിസംബര്‍ 21, 1:20 PM: ഇത്രയുമായ സ്ഥിതിയ്ക്ക് പറയാന്‍ വന്ന ജോക്കും കൂടി പറയാം.

മൊത്തം ചില്ലറ അരവിന്ദും അനോണി ആന്‍റണിയും ഒരാളാണ്. ഇവര്‍ രണ്ടു പേരും കൂടി ഇരിക്കുന്ന ഫോട്ടോ എത്ര ശ്രമിച്ചിട്ടും എനിക്ക് കിട്ടിയിട്ടില്ല. അങ്ങനെ ഒരു ഫോട്ടോ ഭൂലോകത്തില്ലാത്തതിന്‍റെ ഒരേ ഒരു കാരണം അവര്‍ രണ്ടും ഒരേ ആള്‍ക്കാര്‍ ആയതുകൊണ്ടു മാത്രമാണ് എന്നത് വ്യക്തമല്ലേ. അല്ലേ? അല്ലേ? ഇനി ഇതിലും വലിയ തെളിവു വേണോ?)

6 comments:

Siju | സിജു said...

ഒരേ ആള്‍ക്കാരെന്നു പറയുമ്പോള്‍ ഒരേ ജാതിക്കാര്‍, ഒരേ പാര്‍ട്ടിക്കാര്‍, ഒരേ സ്വഭാവക്കാര്‍, ഒരേ കുടുംബക്കാര്‍.. അതിലേതായിട്ടു വരും

:: VM :: said...

ബ്ലൊഗിലെ ക്രമസമാധാനനില തകരപ്പാട്ടയാവുമോ.. അരവിന്ദന്‍ മുങ്ങുമോ? ഒരു പോസ്റ്റിനു സാധ്യതയുണ്ടോ..പറയൂ ഉണ്ണീ..എന്തൊക്കെയാണു പുതിയ വിവരങ്ങള്‍?

ഉണ്ണി said...

വീയെമ്മിനെപ്പോലുള്ള സീനിയര്‍ ബ്ലോഗര്‍മാര്‍ ഈ കേസില്‍ ഇടപെടരുത്, പ്ലീസ്!

അരവിന്ദ് :: aravind said...

അയ്യോ ഉണ്ണീ..അനോണി ആന്റണിയുടെ ഫോട്ടോ കണ്ടിട്ടില്ലേ? ശരിക്കും?
ആന്റണി ബൂലോകം മൊത്തം അറിയുന്ന പ്രസിദ്ധനായ ഒരു അനോണിയാ.

ഞാന്‍ അനോണിആന്റണിയാണെന്ന് പറഞ്ഞ് പൊക്കിയതിന് നന്ദി. പുള്ളിക്കാരന്റെ രോമം ആകാനുള്ള കപ്പാസിറ്റിയേ എനിക്കുള്ളെങ്കില്‍ കൂടി!

:-)

:: VM :: said...

ഉണ്ണീ-

സത്യം പറയട്ടെ. അനോണി ആന്റണി ഞാനാണ്. ഇത്രയും കാലം ഇതു മറച്ചു വച്ചതിനു ബൂലോകരോട് കുന്നംകുളസമേതമുള്ളൊരു മ്യാപ്പ്.

Suraj said...

മൊത്തം ചില്ലറ അരവിന്ദും അനോണി ആന്‍റണിയും ഒരാളാണ്. ഇവര്‍ രണ്ടു പേരും കൂടി ഇരിക്കുന്ന ഫോട്ടോ എത്ര ശ്രമിച്ചിട്ടും എനിക്ക് കിട്ടിയിട്ടില്ല. അങ്ങനെ ഒരു ഫോട്ടോ ഭൂലോകത്തില്ലാത്തതിന്‍റെ ഒരേ ഒരു കാരണം അവര്‍ രണ്ടും ഒരേ ആള്‍ക്കാര്‍ ആയതുകൊണ്ടു മാത്രമാണ് എന്നത് വ്യക്തമല്ലേ

നിങ്ങളല്ലേ ലാവലിന്‍ കേസന്വേഷിച്ച സിബിഐ ആപ്പീസറ് ? ;))