നിശ്ചയം കഴിഞ്ഞവന് ഒന്നുരണ്ടു ഉപദേശം നല്‍കിയ നാള്‍ മുതല്‍ ഇപ്പോള്‍ പയ്യന്മാര് പിറകേയാണ്. കല്യാണം കഴിഞ്ഞവരും കഴിയാത്തവരുമായി.
ഒരു ഉത്തരേന്ത്യന്‍ ബ്രാഹ്മണ പയ്യന്‍. അവന്‍റെ കല്യാണം നടക്കുന്നില്ല. ആശാനാണെങ്കില്‍ വയസ്സ് മുപ്പതോളമായതിനാല്‍ നല്ല ടെന്‍ഷനിലും. പതുക്കെ പിറകേ കൂടി, ഉപദേശത്തിന്.
അവന്‍റെ ജാതിയും ജാതകവും കേട്ടശേഷം ഞാന്‍ പറഞ്ഞു:
“ജാതകം തിരുത്തണം. നല്ല ഒന്നാന്തരം ജ്യോത്സ്യന്മാരെ ഞാന്‍ ഏര്‍പ്പാടാക്കിത്തരാം. ആലോചനവരുന്ന പെണ്ണിന്‍റെ ജാതകത്തിന്‍റെ കോപ്പിയും അയ്യായിരം രൂപയും ഏൽപിച്ചാല്‍ അവളുമായി 9 പൊരുത്തവും ചേരുന്ന ജാതകം ഞാന്‍ ഉണ്ടാക്കിത്തരാം.”
“ഒമ്പത്? പത്തും നടക്കില്ലേ?”
“ചാവാന്‍ ബസ്സിടിച്ചാലും പോരേ, ട്രെയിന്‍ തന്നെ വേണോ? മാത്രമല്ല, ചില ഓബ്‍വിയസ് പൊരുത്തങ്ങള്‍ നമ്മളായിട്ട് ഉണ്ടാക്കേണ്ട കാര്യമില്ല. അതൊക്കെ താനേ പൊരുത്തമായിക്കൊള്ളും.”
“അതൊന്നും നടക്കുമെന്നു തോന്നുന്നില്ല, Any other ideas?”
“എത്ര idea വേണം?”
“നടക്കുമെന്നു ഗ്യാരന്‍റി ഉണ്ടെങ്കില്‍ ഒന്നുമതി യാര്‍.”
“എന്നാ അറ്റകൈ തന്നെ പിടിച്ചോ. ഞാന്‍ ഒരു പെണ്ണിനെക്കൊണ്ട് നിന്‍റെ വീട്ടില്‍ വിളിപ്പിക്കും. അവളു അവളുടെ പേര് സോഫിയ എന്നോ ഫാത്തിമ എന്നോ പറഞ്ഞു പരിചയപ്പെടുത്തും. അവള്‍ നീ എവിടേ എന്ന് അന്വേഷിക്കും. സ്ഥലത്തില്ല എന്ന് നിന്‍റെ വീട്ടുകാര്‍ പറയുമ്പോള്‍ രണ്ടു ദിവസമായി വിളിച്ചിട്ട്, അത്യാവശ്യമായി വിളിക്കാന്‍ പറയാന്‍ അവള്‍ ആവശ്യപ്പെടും. അത്രേയുള്ളൂ.”
“പാകല്‍ ഹെ ക്യാ ആപ്?”
“ഹ കല്യാണം നടക്കുകേം വേണം, പിന്നെ...”
Monday, December 14, 2009
Subscribe to:
Post Comments (Atom)
1 comment:
:D
Post a Comment