“ഈ കറിയ്ക്കെന്താ ഒരു സ്വാദ് വ്യത്യാസം? ഇന്ന് കറണ്ടെങ്ങാനും പോയി ഫിഡ്ജ് ഓഫായോ?” ഉണ്ടാക്കി ഫ്രിഡ്ജില്‍ വച്ചിരുന്ന കറിയ്ക്ക് സ്വാദില്ല എന്ന് നേരിട്ട് പറഞ്ഞാല്‍ ഫീലായാലോ എന്നു കരുതി ഭാര്യയോട് മയത്തില്‍ ചോദിച്ചു.
“കറി കേടായോ?” ഭാര്യയ്ക്കും സംശയം. “എന്നാപ്പിന്നെ കൊച്ചിനു കൊടുത്തു നോക്കിയേ!”
കറി കേടായോന്നു പരിശോധിക്കുന്ന വിധം കൊള്ളാം. ക്ടാവ് കുഴപ്പമില്ലാതെ കഴിച്ചാല്‍ കറി കേടായിട്ടില്ല, തുപ്പിയാല്‍ കറി പോക്ക്.
“അതിനു വല്ല വയറുദീനവും വരും,” എന്നിലെ രക്ഷാകര്‍ത്താവ് ഉണര്‍ന്നു.
“എന്നാലേ, ഞാനിവിടെ ഇല്ലാത്തപ്പോള്‍ ഫിഡ്ജ് ഓഫായോ എന്നറിയാനുള്ള മാന്ത്രിക വിദ്യയൊന്നും എന്‍റെ കൈവശമില്ല. അങ്ങനെ പറഞ്ഞു തരുന്ന വല്ല യന്ത്രവും വാങ്ങാന്‍ കിട്ടുമോന്ന് നോക്ക്,” ഭാര്യയ്ക്ക് പുശ്ചം.
“എടീ, അതിന് വലിയ യന്ത്രമൊന്നും വേണ്ട. ഒരു സിപ്‍ലോക്ക് ബാഗില്‍ രണ്ടോ മൂന്നോ (ഒന്നു പോര) ഐസ് ക്യൂബ് എടുത്ത് ഫ്രീസറില്‍ വയ്ക്കുക. യാത്ര കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ മൂന്ന് ഐസ് ക്യൂബിനു പകരം ഒരു വലിയ ഐസ് ക്യൂബ് ആണ് സിപ്‍ലോക്കിലെങ്കില്‍ ഇടയ്ക്ക് കുറേ നേരം കറണ്ടു പോയിട്ടുണ്ട്.”
“അതെങ്ങനെ അറിയാം?”
“എന്നെയങ്ങ് കൊല്ല്.”
Subscribe to:
Post Comments (Atom)
7 comments:
ഹ ഹ ഹ...
ഭാര്യ ബ്ലോഗ് ഒന്നും വായിക്കാറില്ല അല്ലെ ;)
എന്നേം കൂടി കൊല്ല്!
പാവം കുഞ്ഞ്!!! അതെന്തു പിഴച്ചു.:)
അതങ്ങ് അമേരിക്കേല്‍..
ഇവിടെ ഒരു കോപ്പും വേണ്ട. ഉറപ്പിച്ചു പറയാം കരണ്ടുപോയിട്ടുമുണ്ടാകും, ഐസ് ഇമ്മിണി വല്യ ഒരൈസും ആയിട്ടുമുണ്ടാകും
ബെസ്റ്റ്! കല്യാണം കഴിഞ്ഞിട്ട് അധികം വര്‍ഷമൊന്നുമായില്ലേ? ഇത് അതെങ്ങിനെ എന്ന് ചോദിക്കുന്നതിന്റെ പിന്നില്‍, ഇനി അങ്ങിനെ ഫ്രിഡ്ജ് ഓഫായീന്ന് എപ്പോഴും എപ്പോഴും മനസ്സിലായാല്‍ പിന്നെ പുതിയ കറി വെക്കണ്ടേ? അത് ഒഴിവാക്കാനല്ലേ ഇങ്ങിനെയൊക്കെ അജ്ഞത നടിക്കുന്നത്?? ഇതാവുമ്പൊ ഒരു സംശയത്തിന്റെ പുറത്തെങ്കിലും കഴിച്ചോളും. ചില ദിവസങ്ങളില്‍ ഒട്ട് മനസ്സിലാവാത്തുമില്ല നിങ്ങള്‍ക്ക്... എപ്പടി?
കോറോത്തേ,ഭാര്യ വായിക്കുന്ന ദിവസം മലയാളത്തിലെ പല ബ്ലോഗും പൂട്ടിക്കെട്ടില്ലേ?
വികടശിരോമണീ: അത് തന്നെ.
മാറുന്നമലയാളീ: അത് ഞങ്ങളുടെ ക്ടാവായി എന്ന ഒരു കുറ്റമേ ചെയ്തുള്ളൂ:)
സിജൂ: :)
ഇഞ്ചിപ്പെണ്ണ്: പെണ്ണ് എന്ന് പറഞ്ഞാലേ പറ്റിക്കല്‍സ് ആണ്, അല്ലേ. മനസ്സിലാക്കി വരുന്നേയുള്ളൂ.
ഹ ഹ
പാവം കുഞ്ഞ്
ഇപ്പോ മനസ്സിലായി എന്താ അനോണിമിറ്റി കാത്തുസൂക്ഷിക്കുന്നതെന്ന്!
ഭാര്യ കണ്ടുപിടിക്കുന്ന അന്നായിരിക്കും ഈ ബ്ലോഗിന്റെ അവസാനം അല്ലേ :))
Post a Comment