Wednesday, December 31, 2008

ഫാസ്റ്റര്‍ ഈ-മെയില്‍ വേണോ?

അങ്ങനെ ജീമെയിലും നോക്കിയിരുന്നപ്പോള്‍ അതാ വലതു മൂലയില്‍ ഒരു ലിങ്ക്: Get faster Gmail.



ശ്ശെടാ, സ്പീഡുള്ള ജീമെയില്‍ ഉണ്ടായിട്ട് അത് തരാതെ വേണമെന്നുള്ളവര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്ന് പറയുന്നത് അന്യായമല്ലേ. ഈ ലിങ്ക് കാണാത്തവര്‍ക്കും കണ്ടിട്ടും മടിപിടിച്ചോ അര്‍ത്ഥം മനസ്സിലാവാതെയോ ക്ലിക്ക് ചെയ്യാത്തതിരിക്കുന്നവര്‍ക്കും സ്പീഡുള്ള ജീമെയില്‍ കിട്ടില്ലല്ലോ എന്ന സങ്കടമായി എനിക്ക്. സ്പീഡുള്ള സാധനം കയ്യിലുള്ളപ്പോള്‍ വേണോ എന്ന് ചോദിക്കാതെ അതങ്ങ് തരുന്നതല്ലേ ഉചിതം എന്ന് ഞാനും വിചാരിച്ചുപോയി. ഏതായാലും ഇനിയും അധികം സമയം മെനക്കെടുത്തേണ്ടെന്നു കരുതി ക്ലിക്കി.



ഹ! ഗുട്ടന്‍സ് പിടികിട്ടി. എന്‍റെ ബ്രൌസര്‍ കൊള്ളില്ലാത്രേ. ഫയര്‍ഫോക്സോ അല്ലെങ്കില്‍ ക്രോമോ ഉപയോഗിച്ചാല്‍ രണ്ടിരട്ടി വരെ ജീമെയിലിന് സ്പീഡ് ഉണ്ടാവുമത്രേ! നിങ്ങള്‍ ഐയീ-യേ ഉപയോഗിക്കൂ എന്ന് വാശിയുള്ള മണ്ടനാണെങ്കില്‍ നിങ്ങള്‍ക്കായി ഗൂഗിള്‍ ഒരു അറിയിപ്പും തരുന്നുണ്ട്: സ്പീഡു കിട്ടാന്‍ ഐയീ-8 എന്നൊരു സാധനം ഉപയോഗിച്ചാലും മതിപോലും.

ഒന്നാമത്, സ്വന്തമായി ഒരു ബ്രൌസറുള്ളപ്പോള്‍, അത് എത്ര മോശമായാലും ശരി, അതിനെ ആദ്യം പ്രതിഷ്ഠിക്കണം. ചിത്രത്തില്‍ ഫയര്‍ഫോക്സിനെ ആദ്യം കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക. ഫയര്‍ഫോക്സ് നിര്‍മ്മിക്കുന്നതില്‍ ഗൂഗിളിന്‍റെ സാമ്പത്തിക സഹായം മറന്നുകൊണ്ടല്ല ഈ പറയുന്നത്.

രണ്ടാമത്, twice as fast എന്നൊക്കെ വീമ്പിളക്കുമ്പോള്‍ അതിനു തെളിവായി ഒരു ലിങ്ക് കൊടുക്കുന്നത് നല്ലതായിരിക്കും. Wall Street Journal-ല്‍ വന്ന ഈ ഭാഗമെങ്കിലും:

To gauge Chrome's speed at loading Web pages, I launched two large groups of typical Web pages simultaneously, each site opening in its own tab. One group included 15 sports sites, the second 19 news sites. In both tests, Chrome's speed fell in the middle, at 35 and 44 seconds, respectively. IE8 was slower, taking 49 and 75 seconds to open the two groups of sites. But Firefox and Safari were much faster, notching identical speeds of 19 seconds for the 15 sites and 28 seconds for the 19 sites.
അതെങ്ങനെ, ഗൂഗിള്‍ വല്ലതും പറയുമ്പോള്‍ നമുക്ക് തെളിവെന്തിന്, അല്ലേ?

ഫാസ്റ്റര്‍ ഈ-മെയില്‍ വേണോ? തരാന്‍ മനസ്സില്ല. ആദ്യം എന്‍റെ ബ്രൌസര്‍ ഉപയോഗിയ്ക്ക്, എന്നാല്‍ തരാം.

(ഹൊ, ഇനി ഈ വര്‍ഷം ഗൂഗിളിനെ കുറ്റം പറയാന്‍ ഞാനില്ല. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍!)

5 comments:

Rejeesh Sanathanan said...

പുതുവത്സരാശംസകള്‍........

Anonymous said...

happy new year

രാജ് said...

Gmail heavily uses javascript for it functionality. Chrome has shown outstanding performance improvements when compared to IE7 or even Firefox, attributed to its V8 Javascript engine. Also read this.

ഉണ്ണി said...

രാജ്, ക്രോമിന്‍റെ ജാവാസ്ക്രിപ്റ്റ് ഓപ്റ്റിമൈസേഷന്‍ മറന്നുകൊണ്ടല്ല പോസ്റ്റിട്ടത്.ജീമെയിലിന്‍റെ ജാവാസ്ക്രിപ്റ്റു പ്രേമവും മറന്നിട്ടില്ല. മാര്‍ജിനലായ ജാവാസ്ക്രിപ്റ്റ് സ്പീഡിന്‍റെ പേരും പറഞ്ഞ് ആളെക്കൂട്ടുന്നത് പറ്റീരല്ലേ എന്നൊന്നു സംശയിച്ചെന്നു മാത്രം.

മാര്‍ജിനല്‍ എന്നു പറഞ്ഞതു ഞാനല്ല. ഇതു നോക്കൂ.

Test #2. Javascript speed. For this test I loaded up GMail - as Javascript heavy an application as there ever was. No surprise, Chrome won the day with it’s heavily optimized Javascript interpreter. Nevertheless, the difference was close enough to be marginal — 4 seconds vs 6 seconds.

ആഷ | Asha said...

കഴിഞ്ഞ വർഷത്തെ അവസാനപോസ്റ്റും ഗൂഗിളിനെ കുറ്റം പറഞ്ഞാ നിർത്തീതല്ലേ.

താങ്കളുടെ കുറിപ്പുകൾ രസമായിരുന്നു വായിച്ചിരിക്കാൻ. ഒരു ബ്ലോഗിലെ തന്നെ പോസ്റ്റുകൾ ഇങ്ങനെ വായിച്ചു വരുന്ന സംഗതി കൊള്ളാമെന്നു തോന്നുന്നു. വേറെ ബ്ലോഗുകളിലും ഈ വിദ്യ പരീക്ഷിച്ചു നോക്കണം. പക്ഷേ സമയവും മൂഡും അനുസരിച്ചിരിക്കും.
ഇപ്പോ ഉറക്കം വരുന്നു. അതിനാൽ ഇനിയെപ്പോഴെങ്കിലും ഓർക്കുമ്പോൾ (ഉറപ്പൊന്നുമില്ല) വന്നു ബാക്കി വായിക്കാമെന്നു വിചാരിക്കുന്നു.
അങ്ങനെ ഞാനും പ്രമുഖയായെന്ന സംതൃപ്‌തിയോടെ വിട പറയുന്നു.