വേണ്ട സാധനങ്ങള്‍:
ഇന്‍റര്‍നെറ്റ് കണക്ഷന്‍: 1
ഫോട്ടോഷോപ്പ് (പൈറേറ്റഡ്): 1
പാചകം ചെയ്യുന്ന വിധം.
ഒന്നാം പടി: ThinkFree Office Suite ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റലേഷന്‍ തുടങ്ങുക.

രണ്ട്: മുകളില്‍ കാണിച്ച ഇന്‍സ്റ്റോള്‍ സ്ക്രീനിന്‍റെ സ്ക്രീന്‍ഷോട്ട് എടുത്ത്, ThinkFree Office Logo ക്രോപ്പ് ചെയ്തെടുക്കുക:

മൂന്ന്: ക്രോപ്പ് ചെയ്ത ലോഗോ 150% എന്‍ലാര്‍ജ്ജ് ചെയ്യുക.

നാല്: എന്‍ലാര്‍ജ്ജ് ചെയ്ത ലോഗോ 130 ഡിഗ്രി ഘടികാരദിശയില്‍ കറക്കുക, വലതുവശത്തു മൂലയില്‍ കാണുന്ന ഷേഡ് മാച്ചുകളയുക.

അഞ്ച്: ലോഗോയിലെ ചുവപ്പും നീലയും വച്ചുമാറുക.

ആറ്: ലോഗോ 2D-യില്‍ നിന്നും 3D-യിലേയ്ക്കു മാറ്റുക.

ഏഴ്: വിന്‍ഡോസ് ലോഗോയില്‍ ഉപയോഗിച്ചിരിക്കുന്ന കളറുകളില്‍ ഒന്നും വിട്ടുപോയിട്ടില്ല എന്ന് ഉറപ്പുവരുത്തുക.

പച്ച - ചെക്ക്
ചുവപ്പ് - ചെക്ക്
മഞ്ഞ - ചെക്ക്
നീല - ചെക്ക്
കഴിഞ്ഞു! ലോഗോ റെഡി. ഇപ്പോള്‍ എങ്ങനെയുണ്ട്? പണമുണ്ടാക്കുന്ന തിരക്കില്‍ ക്രീയേറ്റീവും കൂടി ആവണമെന്നു പറയല്ലേ.
അനുബന്ധ കാഴ്ചകള്‍:
Google Chrome logo making story
The Hidden Connection Between Windows and Google Chrome Logo
Pokémon Google Chrome Web Ball Browser
4 comments:
ഗൂഗ്ഗിളിനോട് പണ്ടേ വല്യ പഥ്യമില്ല അല്യോ? പാവങ്ങളാ ജീവിച്ചു പൊക്കോട്ടെന്ന്
ശ്രീഹരീ: ശരിയാ കേട്ടോ. അവിടെ ജോലിയ്ക്ക് അപ്ലൈ ചെയ്ത് കിട്ടാത്തതിന്‍റെ കൊതിക്കെറുവാണ്. :)
വേണ്ട വേണ്ടാ. കളി ഗൂഗളിനോട് വേണ്ട. ഞാൻ ഗൂഗിളിന്റെയാളാ.
:-)
Post a Comment