Thursday, December 18, 2008

ഇത്തിരി പുളിയ്ക്കും

(വയര്‍ലെസ് വഴി ഇന്‍റര്‍നെറ്റില്‍ ഘടിപ്പിച്ച ഒരു വിന്‍ഡോസ് വിസ്റ്റ കമ്പ്യൂട്ടറും ആ മെഷീനില്‍ വിന്‍ഡോസ് ലൈവ് മെസ്സെഞ്ചറുമുണ്ടെങ്കില്‍ നിങ്ങള്‍ക്കും ചെയ്യാവുന്ന ഒരു ലഘു പരീക്ഷണമാണിത്.)

ആദ്യപടിയായി, വിസ്റ്റയിലെ നെറ്റ്‍വര്‍ക്ക് ആന്‍ഡ് ഷെയറിംഗ് സെന്‍റര്‍ തുറക്കുക.



ചിത്രത്തില്‍ ചുവന്ന നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: അതായത് എന്‍റേത് ഒരു വയര്‍ലെസ് കണക്ഷന്‍ ആണെന്ന് വ്യക്തം. കറുപ്പു നിറം കൊണ്ട് മായ്ചു കളഞ്ഞിരിക്കുന്നത് എന്‍റെ നെറ്റ്‍വര്‍ക്കിന്‍റെ പേരും നാളുമാണ്. അത് കിട്ടിയിട്ട് നിങ്ങള്‍ക്ക് വലിയ പ്രയോജനമില്ല.

രണ്ടാമതായി, ഏറ്റവും പുതിയ വിന്‍ഡോസ് ലൈവ് മെസ്സെഞ്ചറില്‍ (ബില്‍ഡ് 14.0.8050.1202) Tools മെനുവില്‍ നിന്നും Options എടുക്കുക. ഇടതു വശത്തു കാണുന്ന Connection- ല്‍ ക്ലിക്ക് ചെയ്യൂ. അപ്പോളതാ മെസ്സെഞ്ചര്‍ പറയുന്നു ഞാന്‍ വയറുള്ളവനാണെന്ന്!

ഇത്തിരി പുളിയ്ക്കും.



ഒന്നായ നിന്നെയിഹ രണ്ടെന്ന് കാണുന്ന ഈ ചെപ്പടി വിദ്യയ്ക്കാണോ സാര്‍, സോഫ്റ്റ്‍വെയര്‍ എന്ന് പറയുന്നത്?

2 comments:

സന്തോഷ്‌ കോറോത്ത് said...

"അപ്പോളതാ മെസ്സെഞ്ചര്‍ പറയുന്നു ഞാന്‍ വയറുള്ളവനാണെന്ന്!"

ഇനി വയറു കുറക്കാന്‍ വല്ല എക്സര്‍സൈസും ചെയ്യാഞ്ഞിട്ടണോ :)
[ഒരു ചളു പറഞ്ഞപ്പോ എന്തൊരു സമാധാനം!]

sreeni sreedharan said...

കമ്പിയില്ലാക്കമ്പി!