Monday, December 1, 2008

സുന്നത്തുചെയ്ത ജോണ്‍ നായര്‍

എന്‍റെ കിടാവ് പിറന്നപ്പോള്‍, അമേരിക്കയില്‍ സാധാരണ ഡോക്ടര്‍മാര്‍ ചോദിക്കുന്ന ചോദ്യം എന്‍റെ ഡോക്ടറും എന്നോടു ചോദിച്ചു: “Do you want him circumcised?”

സുന്നത്തു കല്യാണവും നടത്തി കുട്ടിയെ നാട്ടില്‍ കൊണ്ടുചെന്നാല്‍ അപ്പൂപ്പന്‍ വീട്ടില്‍ കേറ്റില്ലെന്നറിയാമെങ്കിലും ഞാന്‍ ഡോക്ടറോടു പറഞ്ഞു: “Let me get some facts.”

വിക്കി ഇപ്രകാരം പറഞ്ഞു തന്നു:

Advocates for circumcision state that it provides important health advantages which outweigh the risks, has no substantial effects on sexual function, has a low complication rate when carried out by an experienced physician, and is best performed during the neonatal period. Opponents of circumcision state that it is extremely painful, adversely affects sexual pleasure and performance, may increase the risk of certain infections, and when performed on infants and children violates the individual's human rights.
"വേണ്ട,” ഞാന്‍ ഡോക്ടറോടു പറഞ്ഞു.

എന്നാല്‍ ഇന്നാണെങ്കിലോ?

കണ്ടകശനിയുടെ പുതിയ കണ്ടുപിടുത്തത്തിന്‍റെ വെളിച്ചത്തില്‍, ഞാന്‍ കുട്ടിയെ സുന്നത്തു ചെയ്യിക്കുകയും ജോണ്‍ നായര്‍ എന്ന് പേരിടുകയും ചെയ്തേനെ. മൂന്നുതരം മതാധിഷ്ഠിത ഭീകരവാദപ്രവര്‍ത്തനങ്ങള്‍ ഒറ്റയടിയ്ക്ക് ഒഴിവാക്കാമല്ലോ.

6 comments:

സന്തോഷ്‌ കോറോത്ത് said...

:):)

Anonymous said...

:O

Rejeesh Sanathanan said...

:))

jijijk said...

;)
3 പാസ്പോര്‍ട്ടും ജോണ്‍ നായര്‍ക്ക് കരുതുന്നതു നന്നായിരിക്കും

കിഷോർ‍:Kishor said...

ജോണ്‍ നായരേ.. മണി നാലര!

:-)

ഉണ്ണി said...

കിഷോറേ, നാലരയ്ക്ക് ഇനിയും സമയമുണ്ട്, രണ്ടേമുക്കാലല്ലേ ആയുള്ളൂ. :)