ഒരു ഇന്ത്യക്കാരന്‍ പയ്യന്‍ പട്ടിയെ കല്യാണം കഴിച്ചു എന്ന് MSNBC-യില്‍ വാര്‍ത്ത വന്നു എന്നു പറഞ്ഞ് കൂടെ ജോലി ചെയ്യുന്ന സായിപ്പന്മാര്‍ എന്‍റെ തലയില്‍ക്കയറി നിരങ്ങി.
ഞാനാരാ മോന്‍?
നിങ്ങള്‍ ഇത്രയും ഇടുങ്ങിയ മനസ്സുള്ളവരായിപ്പോയല്ലോ എന്നു പറഞ്ഞ് ഒരു ആക്രമണമല്ലായിരുന്നോ? (ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം എന്ന് പണ്ട് കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞിട്ടുള്ളത് അറിയില്ലേ?) ഇന്ത്യയില്‍ ഒരു പയ്യന്‍ പട്ടിയെ കല്യാണം കഴിച്ചതില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നു? തായ്‍ലാന്‍റിലൊരുവന്‍ പാമ്പിനെക്കെട്ടിയതും സുഡാനിലെ വീരന്‍ ആടിനെ വീട്ടുകാരിയാക്കിയതും ഇസ്രായേലി വിരുതന്‍ കഴുതയെ കാമിച്ചതും ആരേയും കിട്ടാതായപ്പോള്‍ ചൈനക്കാരന്‍ സ്വയം വിവാഹം കഴിച്ചതും അറിഞ്ഞിരുന്നില്ലേ സുഹൃത്തുക്കളേ എന്നു ചോദിച്ചിട്ട് മുഖത്ത് യാതൊരു ഭാവഭേദവുമില്ലാതെ ഇരുന്നു.
ചോദ്യശരങ്ങളുടെ ഷോക്ക് മാറിയപ്പോള്‍ ഒരാള്‍ പ്രതിവചിച്ചു: “Now that you have so many options, just do not eat your wife!”
ഇന്ന് ഇന്ത്യക്കാരനായിരിക്കാന്‍ പറ്റിയ ദിവസമല്ല.
Wednesday, February 18, 2009
Subscribe to:
Post Comments (Atom)
5 comments:
ha ha ha!
ഈ ബ്ലോഗിന്റെ വലതു വശം ആണെനിക്കിഷ്ടം
:)
good
:)
avasaana vari kalakki..
Post a Comment