Tuesday, February 10, 2009

വലുത് മനോഹരം

ചെറുത് എന്നും മനോഹരം എന്ന് കുവൈറ്റിലെ ടി. കെ. ജി. സാര്‍ പറഞ്ഞത് ഓര്‍മ്മയില്ലേ? അതു ഷൂമാക്കര്‍ കോപ്പിയടിച്ചതെങ്കിലും ഓര്‍ക്കുന്നില്ല എന്നു പറയരുത്.

ഞാനും പണ്ടൊക്കെ ആ വിശ്വാസിയായിരുന്നു. ഇന്‍റര്‍നെറ്റിന്‍റേയും പരസ്യകോലാഹങ്ങളുടേയും വരവോടുകൂടി നമുക്ക് ചെറുത് എന്നും മനോഹരം എന്ന മന്ത്രം പോയിട്ട് ഒരു മന്ത്രവും രഹസ്യമായി വയ്ക്കാന്‍ കഴിയുന്നില്ല. ഇന്നത്തെക്കാലത്ത് ചെറുത് വലുതാക്കാനും വലുത് ചെറുതാക്കാനും അത്ര പാടൊന്നുമില്ല.

വലുത്, ചെറുത് എന്നൊക്കെപ്പറയുന്നത് ആപേക്ഷികമാണെങ്കിലും പൊതുവേ ആളുകള്‍ക്ക് വലുതിനോടുള്ള ഭ്രമം തീരാനിടയില്ലാത്തതിനാല്‍ നിങ്ങളുടെ സഹായത്തിനായി ഇതാ ഈ അടുത്തെയിടെ കണ്ടെത്തിയ ഒരു സൈറ്റ് അവതരിപ്പിക്കുന്നു.
http://thelongestlistofthelongeststuffatthelongestdomainnameatlonglast.com

The longest list of the longest stuff at the longest domain name at longlast.com പോലും!
ഈ ലിസ്റ്റില്‍ മലയാളികള്‍ക്ക് പലതും contribute ചെയ്യാന്‍ സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്. അതിന്‍റെ ആദ്യപടിയായി ഇതിലും വലിയൊരു ഡൊമൈന്‍ പേര് രജിസ്റ്റര്‍ ചെയ്താട്ടെ; കാണട്ടെ മലയാളികളുടെ മിടുക്ക്!

2 comments:

Umesh::ഉമേഷ് said...

എന്നെക്കൊണ്ടു കൂട്ട്യാ കൂടില്ല. ഈ. വി. കൃഷ്ണപിള്ളയുടെ ഒരു കഥാപാത്രമുണ്ടു് - വേണുഗോപാലവീണഗീതരസബാലഗംഗാധരമേനവൻ. അങ്ങേരോടു പറയാം. അല്ലെങ്കിൽ ഏതെങ്കിലും തെലുങ്കനെ ഏൽ‌പ്പിക്കാം.

അല്ലെങ്കിൽ, “ബാഹ്യോദ്യാനസ്ഥിതഹരശിരശ്ചന്ദ്രികാധൌതധർമ്യാഃ” എന്ന മട്ടിൽ ഒരു സമസ്തപദം സംസ്കൃതത്തിൽ നിന്നു പൊക്കിയാൽ പോരേ?

ഉണ്ണി said...

എന്‍റെ കൂടെ ജോലി ചെയ്യുന്ന ഒരു ഇന്ത്യാക്കാരനുണ്ട്: ആന്‍റോ ആന്‍റണി മുത്തു ജോസഫ് ഹെന്‍‍റി. പക്ഷേ മലയാളിയല്ല.

അവനോടു പറഞ്ഞാലോ?

ഉമേഷ് സാറേ, ഒരു ആവശ്യം വന്നപ്പോള്‍ സാറിനെ വിളിച്ചിരുന്നു. അപ്പോള്‍ വന്നില്ലല്ലോ. ഉത്തരം ഇനി പറഞ്ഞുതന്നാലും മതി.