Monday, February 23, 2009

റസൂലിന്‍റെ ഓങ്കാരം

റസൂല്‍ പൂക്കുറ്റിയ്ക്ക് ഓസ്കര്‍ കിട്ടിവഴിയ്ക്ക് നമുക്കും കിട്ടി ചോദ്യാവലി. ഞാന്‍ വിചാരിച്ചിരുന്നത് നമ്മുടെ നാട്ടുമ്പുറത്തെ പെണ്ണുങ്ങള്‍ക്കു മാത്രമേ കിന്നാരം ചോദിപ്പിന്‍റെ അസുഖമുള്ളൂവെന്നാണ്. അല്ല കേട്ടോ. സായിപ്പിന് സംശയങ്ങളുടെ കൂമ്പാരമാണ്.

“I heard Pookutty saying Om. Is he a Hindi?”

സായിപ്പ് ഹിന്ദുവിനെ ഹിന്ദിയാക്കുമ്പോള്‍ എനിക്ക് പലപ്പോഴും തോന്നാറുണ്ട് അത് മനഃപൂര്‍വ്വമാണെന്ന്. Cultural sensitivity-യുടെ കാര്യത്തില്‍ ഇത്രേം ശ്രദ്ധിക്കുന്ന കൂട്ടര്‍ക്ക് അതും കൂടി ഓര്‍മ്മിച്ചു വച്ചാലെന്താ? ഞാന്‍ പറഞ്ഞു:

“Sometimes he is a Hindi. But most of the times he is a Malayalam. I am almost certain that he was a Tamil when he was talking with Rah...man.”

ഒന്ന് ആലോചിച്ചിട്ട് സായിപ്പ് പെട്ടെന്ന് തിരുത്തി: “I meant to ask if he was a Hindu.”

ഞാന്‍: “I see. Can you say the word ‘Indian’?”

സായിപ്പ്: “Indian.”

ഞാന്‍: “You just said Indian. Are you an Indian?”

എല്ലാം, റസൂലേ നിന്‍ കനിവാലേ!

18 comments:

ശ്രീഹരി::Sreehari said...

കേരളത്തിനു പുറത്തുള്ളവര്‍ക്ക് കേരളത്തിലെ ഭാഷ "മലയാളി" ആണ്‌...
ക്യാ തും മലയ്യാളി ബോല്‍ രഹാ ഹേ എന്നു കേട്ടാല്‍ ഇടക്ക് ചൊറിഞ്ഞു വരും

Melethil said...

ഹ ഹ നല്ല ചോദ്യം!
ശ്രീഹരി , "മലയാളി" തന്നെയല്ലേ പറയുന്നത് ?

Prayan said...

നന്നായി....

ബിനോയ് said...

നല്ല് കുറിപ്പ്. ഞങ്ങള്‍ ഗള്‍ഫുകാരും ഈ "ഹിന്ദി" പ്രയോഗത്തിന്റെ സ്ഥിരം ഇരകളാണ് :)

വിന്‍സ് said...

I once had a stupid sayippu ask me "are you from Hindu?"...I flat out asked him if he was from Christain.

shihab mogral said...

മലയാള ഭാഷയെ കേരളത്തിനു പുറത്ത് "മലബാരി" എന്നാണു പൊതുവെ പറയപ്പെടുന്നത്. തമിഴിനെ "മഡ്രാസി" എന്നും. മലയാളികളെ "മലബാരി ലോഗ്" എന്നും മലയാള ഭാഷയെ "മലബാരി" എന്നും. മലയാളി എന്നു പറയുന്നത് എവിടെയെന്നറിയില്ല.

പ്രിയ said...

മേ ഹിന്ദി ഹൂം ഹേ ഹോ !!!
സായിപ്പ് മാത്രമല്ല ഈ ഫിലിപ്പിനോകളും മ്മളെ ഹിന്ദി ആക്കാറുണ്ട്. പക്ഷെ ഇറാനികള്‍ക്ക് ഹിന്ദി പടം കാണുന്നത് കൊണ്ടാന്നു തോന്നുന്നു ആ ഒരു കണ്‍ഫ്യൂഷന്‍ കണ്ടില്ല.
ഇനി ഇപ്പൊ ജയ് ഹോ പാടി സായിപ്പും പഠിച്ചോളും.

മലയാളി മലബാറി ആകുന്നതു ഗള്‍ഫില്‍ മാത്രമായിരിക്കും ഷിഹാബ്.

...പകല്‍കിനാവന്‍...daYdreamEr... said...

റസൂല്‍ പൂക്കുറ്റിയ്ക്ക് ..
അല്ല കേട്ടോ പൂക്കുട്ടി ആണ് ...!!

സായിപ്പ് മാത്രമല്ല..ചില മലയാളിയും ചിലപ്പോ ഇങ്ങനെയാ... !!
:)

Suvi Nadakuzhackal said...

വടക്കേ ഇന്ത്യക്കാര്‍ മദ്രാസി എന്ന് വിളിച്ചിരുന്നപ്പോഴും സായിപ്പ് അറബ് എന്ന് വിളിച്ചിരുന്നപ്പോഴും ചിലപ്പോള്‍ എനിക്കും ഇങ്ങനെ ചൊറിഞ്ഞു വന്നിട്ടുണ്ട്.

ഉണ്ണി said...

പകല്‍ക്കിനാവാ, എന്നെയങ്ങ് മരി. പത്രം വായിക്കാറില്ല, അതാ പൂക്കുട്ടി പൂക്കുറ്റിയായത്.

മാത്രമല്ല, രണ്ടു കാലിലും മുടന്തുള്ളവന്‍ ഒരു കാലില്‍ മന്തുള്ളവനെ കളിയാക്കാനുപയോഗിക്കുന്ന പ്ലാറ്റ്ഫോമാണല്ലോ ബ്ലോഗ്.

നിഷ്ക്കളങ്കന്‍ said...

പ്രിയപ്പെട്ട ഉണ്ണീ

അനോണി അന്തോണിച്ചന്റെ ബ്ലോഗില്‍ നിന്നാണ് ഇവിടെയെത്തിയത്. എല്ലാ പോസ്റ്റുക‌ളും ആസ്വദിച്ചു വായിച്ചു.

തുടരുക. അഭിന‌ന്ദന‌ങ്ങ‌ള്‍!

കോറോത്ത് said...

"ഈ ബ്ലോഗ് വായിക്കുന്ന പ്രമുഖരില്‍ കൈപ്പള്ളി സാര്‍, കോറോത്ത്, അനോണി ആന്‍റണി, പാമരന്‍, സിബു സാര്‍, പ്രിയ ..."

Entammoooo!!! enneyang mari..njanini ee bhagathekkilla :)

ഉണ്ണി said...

എന്താ കോറോത്തേ, സാര്‍ എന്നു വിളിക്കാത്തതു കൊണ്ടാണോ പിണങ്ങിപ്പോവുന്നത്?

Eccentric said...

super...ishtayi :)

Kaippally കൈപ്പള്ളി said...

നമുക്കില്ലാത്ത cultural sensitivity എന്തിനു മറ്റുള്ളവർക്കു നാം പ്രതീക്ഷിക്കുന്നു. നമ്മളെ സംബദ്ധിച്ചിടത്തോളം വെളുത്ത പാശ്ചാത്യരെല്ലാം "സായിപ്പു്" അലെ, അവൻ Irish decent അണോ scotish decent ആണോ Hispanic ആണോ എന്നൊന്നും നമ്മൾ അനവേഷിക്കാൻ പോകുന്നില്ലല്ലോ. ഇവുടുത്ത മല്ലുവിനെ സംബദ്ധിച്ചിടത്തോളം Middle Eastൽ ഉള്ളവർ എല്ലാം അറബികളും, അറബികൾ എല്ലാം മുസ്ലീമുകളും അല്ലെ.

Cultural insensitivity is every where my friend. Why attribute this distinction only to westerners.

അറബി ഭാഷയിൽ എത്ര വേർതിരുവുണ്ടെന്നു അറിയാവുന്ന മലയാളികൾ തന്നെ കുറവാണു്. ഇറാനിയേയും, ലെബനാനിയേയും, സുറിയാനിയേയും, ദ്രൂസിനേയും, കുർദ്ദിയേയും, മിസ്രിയേയും എല്ലാം മല്ലുവിനു ഫലസ്ഥിനി/ലെബ്നാനി.


Copticഉം Marioniteഉം, Orthodoxഉം, Wahabiയും, Salafiയും, Hanafiയും, Druzeഉം, എല്ലാം നമുക്ക് അറബികൾ തന്നെ.

So where is the difference. I am sure you will find the same everywhere. The average person doesn't care about details. (And Journalist are perhaps the lowest of the low amongst the averages) Their very nature of mainstream journalism is to pimping gossip to lowest common factor within the masses.

അപ്പോൾ നമ്മളും മോശക്കാരല്ല. അല്ലെ.

Kaippally കൈപ്പള്ളി said...

പിന്നെ നമുക്കൊരു തോന്നൽ പണ്ടേ ഉണ്ടു്. നമ്മൾ മലയാളികൾ ലോകം പിടിച്ചടക്കിയ എന്തോ ഒരു ഫയങ്ക സാദനം ആണെന്നുള്ളതു്. ലോകത്തിൽ ഏറ്റവും അധികം മലയാളികൾ പ്രവാസത്തിൽ താമസിക്കുന്നതു് UAEയിൽ തന്നെയാണു്. അല്ലാതെ Columbiaയിലും, South Koreaയിലും Newzealandലും നാലും മൂന്നു ഏഴു മലയാളികൾ ഉണ്ടെന്നു കരുതി അതു ഒരു വൻ സംഘ്യ ഒന്നും ആകുന്നില്ല.

The distribution of Malayalees all over the world is not as uniform as even the tamil population. So lets can that Idea we are soethin out of the ordinary, and get on with life as normal people.

ഉണ്ണി said...

This is where we all benefit from Kaippalli sir being a regular reader of this blog. I agree with your comments. Thank you sir.

കോറോത്ത് said...

athe athe.. :):)