വീട്ടില്‍ ഇടയ്ക്കിടയ്ക്ക് നടക്കുന്ന സംഭാഷണമാണ്:
“കെട്ട്യോളേ, ഇന്ന് കറിയായിട്ട് ഈ മോരുകലക്കിയതും വെണ്ടയ്ക്കാത്തോരനും അച്ചാറുമേയൊള്ളോടീ? തൊട്ടുനക്കാനെങ്കിലും ലേശം ഇറച്ചിയോ മീനോ ഈ വീട്ടിലില്ലേ?”
പുശ്ചഭാവത്തില്‍ ഭാര്യ മൊഴിയും: “ഇല്ല.”
എനിക്ക് വിശ്വാസം വരില്ല: “അപ്പോള്‍ ഇന്നലെയുണ്ടാക്കിയ കൊഞ്ചു കറിയും അതിന്‍റെ തലേനാളത്തെ ബീഫ് ഉലത്തിയതും എവിടെപ്പോയി? എല്ലാം നീയും ചെക്കനും കൂടി തിന്നു തീര്‍ത്തോ?”
“അതൊക്കെ തീര്‍ന്നു,” കെട്ട്യോള് വീണ്ടും ഉറപ്പിയ്ക്കും.
“എന്നാല്‍ ഞാനാ ഫ്രിഡ്ജ് ഒന്നു നോക്കട്ടെ” എന്നു പറഞ്ഞ് ഞാന്‍ എഴുന്നേല്‍ക്കുന്നതും ഭാര്യയുടെ ഇടപെടല്‍: “ബീഫ് നാളെ ഉച്ചയ്ക്കു തരാം. കൊഞ്ച് മറ്റന്നാളെടുക്കാം.”
“എടീ, നാളെ നേരം വെളുത്തിട്ട് പോരേ നാളത്തേക്കുറിച്ച് അന്വേഷിക്കാന്‍.”
“നാളെ എന്തായാലും നേരം വെളുക്കും. അപ്പോള്‍ ഞാന്‍ വേണ്ടേ ചോറിന് കറിയന്വേഷിക്കാന്‍. ഇന്ന് ഒള്ളതു കൊണ്ട് കഴിച്ചാല്‍ മതി!”
ഒള്ളതു കൊണ്ട് ഓണം പോലെ എന്നു കേട്ടിട്ടില്ലേ? ഇത് ഉണ്ടായിട്ടും പഞ്ഞം പോലെ.
Subscribe to:
Post Comments (Atom)
7 comments:
ഭാഗ്യവാന്‍.. മോര്‍ കലക്കിയതു കൂടാതെ വെണ്ടക്കതോരനും കൂടിയുണ്ടല്ലേ..
ഇങ്ങനെ ഫ്രിഡ്ജിൽ വെച്ച കറി ഡെയിലി തട്ടിയാ വല്ല അസുഖോം വരും കേട്ടാ. ഭാര്യയെ പറഞ്ഞു മനസ്സിലാക്കിക്ക്
അല്ലേ ഭാര്യയെ ഡെയിലി കറിയൊണ്ടാക്കാൻ സഹായിച്ചാലും മതി.
hahaha...kidilam mashe
Sijivinte commentum super :)
വേറെ പെണ്ണ് കെട്ടുമെന്ന് പറഞ്ഞാല്‍ മതി..
അപ്പൊ പറയും എന്നാ പോയി കെട്ടെന്ന്... !
വെറൈറ്റി ഫുഡ്ഡാണല്ലോ ഉണ്ണീ. അതും റിസഷന്‍ പീരീഡില്‍. :-)
ഈ പെണ്ണൂങ്ങളൊന്നും ഒരടുക്കളപണി ചെയ്യാത്ത അവസ്ഥയാ വരാൻ പോണൂ.ഇങ്ങനെ ദിവസങ്ങൾ പഴകിയ സാധനം പാവം കെട്ട്യ്യൻ തിന്നേണ്ട അവസ്ഥ
Post a Comment