കരിക്കിന്‍ വെള്ളം എന്നൊക്കെപ്പറയും പോലെ പശുവിന്‍ വെള്ളം (ഗൌ ജല്‍) ആണല്ലോ ഇന്നത്തെ ചിന്താവിഷയം. ഇതിലെന്താ ഇത്ര പുതുമ എന്നു കരുതി “ഗോമൂത്രത്തില്‍ ചാലിച്ച്” എന്ന് ഒന്നു സെര്‍ച്ച് ചെയ്തു. ഉത്തരങ്ങള്‍ കണ്ട് ആനന്ദതന്തുലനായി.
(കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും സെര്‍ച്ച് ചെയ്താല്‍ ഉത്തരം കിട്ടണമെങ്കില്‍ ഗൂഗിള്‍ വേണം.)
രവിവര്‍മ്മ വരച്ച സരസ്വതീദേവിയെ മനസ്സില്‍ ധ്യാനിച്ച് ആദ്യ ലിങ്കില്‍ ക്ലിക്കി.
മലയാളം റിസോഴ്സ് സെന്‍റര്‍ പോലും! സുശ്രുതസംഹിത വായിക്കണമെങ്കില്‍ വിന്‍ഡോസ് 95 വേണമെന്നു പറയാത്തതു ഭാഗ്യം. ആരെങ്കിലും ഈ മനുഷ്യമ്മാരോടു പറയോ ഈ സാധനമൊക്കെ ഒന്നു യൂണിക്കോഡിലാക്കാന്‍.
Subscribe to:
Post Comments (Atom)
8 comments:
ഗോമൂത്രത്തിന്റെ ഗുണമറിയാന്‍ ഗൂഗിള്‍ വെണോ മലയാളിക്ക്......?
ഗൂഗിളിനോട് എന്താ ഇത്രയ്ക്ക് ഇഷ്ടക്കേട്?
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്കിലും ഗൂഗിളിനെ ചീത്ത പറയാന്‍ അവരുടെ തന്നെ ബ്ലോഗ്സ്പോട്ട് വേണം ;-)
പ്രയാനേ, എന്തു പറയാനാ, പണ്ടത്തെ കാലമല്ലല്ലോ.
ബാബു: പഥ്യമില്ലായ്മയുടെ കാരണം ഇവിടെ പറഞ്ഞിട്ടുണ്ട്.
Are you suggesting that I should not use blogspot because I bitch about Google? അത് മറ്റൊരു പോസ്റ്റിന്‍റെ വിഷയമാണ്. I will get to it before I shut the blog down. :)
The issue is rather simple.
Google converts all non-unicode malayalam content and cache's them as Unicode content. And the Site you mentioned stores all content in non-unicode format.
:)
cheers
ERNDC, C-Dac തുടങ്ങിയ വെള്ളാനകളെ നിലനിർത്തുന്നതു് non-unicode based Applications ആണു്.
ഈ പഠിച്ച കള്ളന്മാരെയാണു് സർക്കാർ നമ്മുടെ നികുതി പണം കൊടുത്ത് തീറ്റി പോറ്റുന്നതു്. ഇന്നു വരെ ഈ ഉണ്ണാക്കന്മാരു് സാധാരണ ജനത്തിനു ഗുണമുള്ള ഒരു ഉപകരണം പോലും ഒണ്ടാക്കി തന്നിട്ടില്ല. ഈ കഴിവേറികളെ ജോലിയിൽ നിന്നും പിരിച്ചുവിടാൻ നാട്ടിൽ വിവരമുള്ള ഒരുത്തനും ഇല്ലാതെ പോയി.
malayalamresourcecentre പോലുള്ള siteകളെ പറ്റി പണ്ടു എഴുതിയ ലേഖനം ഇവിടെ. ആ siteൽ കാണുന്ന എല്ലാ materialsഉം Unicodeലേക്ക് convert ചെയ്യാൻ ഞാൻ ഒരു VBscript എഴുതിയിട്ടുണ്ടു അതും ഇവിടെ നിന്നു് കിട്ടും.
കൈപ്പള്ളി സാര്‍ പറഞ്ഞ VB Script പരീക്ഷിച്ചു നോക്കി. Works like a charm.
ഈ പരിപാടി ഉപയോഗിച്ച് ഒരു ബ്രൌസര്‍ ആഡ്-ഓണ്‍ ഉണ്ടാക്കാനുള്ള സാങ്കേതികവിവരമുള്ളവര്‍ ദയവായി അതിനു ശ്രമിക്കണം.
ഉണ്ണി. വൈകിപോയി ഉണ്ണി വൈകിപ്പോയി.
അതെല്ലാം ഉണ്ടായിട്ട് വർഷങ്ങൾ കഴിഞ്ഞില്ലെ
Firefox, Thunderbird, Netscape, Mozilla suite and SeaMonkey platforms...
അയ്യേ... ക്രോമില്‍ ഇത് വര്‍ക്ക് ചെയ്യില്ലേ? പിന്നെ നമ്മളെപ്പോലുള്ള മഹാഭൂരിപക്ഷം എന്തു ചെയ്യും?
Post a Comment