Wednesday, December 17, 2008

തിരിച്ചു വിളിക്കണോ?

പ്രിയപ്പെട്ട തോമ്മാച്ചാ,

ഫോണില്‍ ഈ വിവരം സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്ക് കട്ടായിപ്പോയാലോ എന്നു കരുതിയാണ്, സുഹൃത്തേ, ഈ കത്തെഴുതുന്നത്.

കഴിഞ്ഞ ആഴ്ച (ഡിസംബര്‍ 13-ന്) ഞാന്‍ നിന്നോടു സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഫോണ്‍ കട്ടായിപ്പോയത് ഓര്‍ക്കുമല്ലോ. ഉടന്‍ തന്നെ ഞാന്‍ നിന്‍റെ നമ്പര്‍ റീ-ഡയല്‍ ചെയ്തു. അപ്പോള്‍ എന്‍‍ഗേജ്ഡ് ടോണാണ് കിട്ടിയത്. അതില്‍ നിന്നും നീ മിക്കവാറും എന്നെ വിളിക്കാന്‍ ശ്രമിക്കുകയായിരിക്കും എന്ന് ഞാനൂഹിച്ചു. എന്നാല്‍ നീ ഇങ്ങോട്ടു വിളിച്ച നേരം ഞാന്‍ നിന്നെ വിളിക്കാന്‍ ശ്രമിക്കുകയായിരുന്നതിനാല്‍ നിനക്കും ഒന്നുകില്‍ എന്‍‍ഗേജ്ഡ് ടോണ്‍ കിട്ടിക്കാണും, അല്ലെങ്കില്‍ നേരിട്ട് എന്‍റെ വോയ്സ് മെയിലിലേയ്ക്കു പോയിക്കാണും. ഒരു രണ്ടു മിനിറ്റു വെയിറ്റു ചെയ്തിട്ടും നീ വിളിക്കുന്നില്ലെന്നു കണ്ട് ഞാന്‍ വീണ്ടും നിന്നെ വിളിക്കാന്‍ ശ്രമിച്ചു. നമ്മള്‍ സമാന ചിന്താഗതിക്കാരായതിനാല്‍ (അങ്ങനെയാണല്ലോ നമ്മള്‍ സുഹൃത്തുക്കളാവുന്നതു തന്നെ) നീയും രണ്ടു മിനിറ്റു വെയിറ്റു ചെയ്തിട്ട് എന്നെ വിളിക്കാന്‍ നോക്കി. ചുരുക്കിപ്പറഞ്ഞാല്‍ ആരുമാരും ഗോളടിക്കാതെ പിരിഞ്ഞ സമനിലപോലെയായില്ലേ ആ ഫോണ്‍ വിളി?

ഇനി കാര്യത്തിലേയ്ക്കു കടക്കാം. ഒരാള്‍ മറ്റൊരാളിനെ ഫോണില്‍ വിളിക്കുമ്പോള്‍ ഫോണ്‍ കട്ടായെന്നു വയ്ക്കുക. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഫോണ്‍ വിളിച്ചയാളാണ് റീ-ഡയല്‍ ചെയ്യേണ്ടത്. വിളി കിട്ടിയ ആളല്ല. ഞാന്‍ തോമ്മാച്ചനെ വിളിച്ചു സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഫോണ്‍ കട്ടായതെങ്കില്‍ ഞാന്‍ തിരിച്ചു വിളിക്കും. ഇനി തോമ്മാച്ചന്‍ എന്നെ വിളിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് കട്ടായതെങ്കില്‍ തോമ്മാച്ചന്‍ എന്നെ തിരിച്ചു വിളിക്കാന്‍ വേണ്ടി ഞാന്‍ വെയിറ്റു ചെയ്യും. ഓക്കേ?

എല്ലാം പറഞ്ഞപോലെ,
ഞാന്‍.

10 comments:

Inji Pennu said...

ഉണ്ണീഷ്ര്‌ണാ
ഒരു കോള്‍ വെയിറ്റിങ്ങില്‍ തീരണ പ്രശ്നം ഇങ്ങിനെ ലെറ്റര്‍ എഴുതി തീര്‍ക്കണോ?

സന്തോഷ്‌ കോറോത്ത് said...

:)
Ithippo anganeyaayirunnalle !!!

ഉണ്ണി said...

ഇഞ്ചിപ്പെണ്ണ്: കോള്‍ വെയിറ്റിംഗ് ഉണ്ടോ ഇല്ലേ എന്നതല്ല കാര്യം. തിരിച്ചുവിളിക്കേണ്ടതാരാണ് എന്നതിന് കൃത്യമായ പ്രോട്ടോക്കോള്‍ ഉണ്ട് എന്ന വസ്തുതയെ ഹൈലൈറ്റ് ചെയ്യുക എന്നതാണ് പോസ്റ്റിന്‍റെ ഉദ്ദേശ്യം.

(യഥാര്‍ത്ഥപേര് ഉണ്ണിക്കൃഷ്ണന്‍ എന്നാണ് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. മറ്റൊരറിയിപ്പുണ്ടാവുന്നതുവരെ ദയവായി ഉണ്ണി എന്ന് സംബോധനചെയ്യുക. ഇനി അതല്ല, സ്നേഹം, ക്രോധം ആദിയായ മറ്റുവികാരങ്ങള്‍ മൂലമാണ് ‘ഉണ്ണീഷ്ര്‌ണാ’ എന്ന വിളിയെങ്കില്‍ അത് പരസ്യമാക്കണമെന്ന് അപേക്ഷിക്കുന്നു.)

കോറോത്ത്: :)

Calvin H said...

തിരിച്ചു വിളിച്ചാല്‍ കുഴപ്പം വിളിച്ചില്ലേല്‍ കുഴപ്പം..
സായിപ്പിന്റെ നാട്ടില്‍ ടേബിള്‍ മാനേഴ്ക്സ് കേട്ടപ്പോ, പ്രോജറ്റ് പാര്‍ട്ടിക്കു ഇനി മുതല്‍ പാഴ്സല്‍ മേടിച്ചാ മതി എന്നു പറഞ്ഞ സുഹൃത്തിനെ ഓര്‍ക്കുന്നു.... :)

Sarija NS said...

കൊള്ളാം , ഈ നിയമം നടപ്പിലായാലും ഇല്ലെങ്കിലും, അത് ആരെങ്കിലും അനുസരിച്ചാലും ഇല്ലെങ്കിലും ഈ എഴുത്ത് കൊള്ളാം

പ്രയാണ്‍ said...

ഈ ബൂലോകപ്രശ്നത്തിന് ഒരു സൊലൂഷന്‍ കണ്ടുപിടിച്ചത്തിന് അഭിനന്ദനങ്ങള്‍....

Babu Kalyanam said...

"യഥാര്‍ത്ഥപേര് ഉണ്ണിക്കൃഷ്ണന്‍ എന്നാണ് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. മറ്റൊരറിയിപ്പുണ്ടാവുന്നതുവരെ ദയവായി ഉണ്ണി എന്ന് സംബോധനചെയ്യുക."

I like that...മൊട കാണിക്കുന്നവര്ക്ക്> മറ്റെന്തു മറുപടി കൊടുക്കാന്‍!!!

Inji Pennu said...

ഇതൊക്കെ ഒരു മൊടയാണെങ്കില്‍ ശരിക്കുള്ള മൊട കന്റാ എന്തിരു പറഞ്ഞേനേ?
ഈ ബ്ലോഗിന്റെ അപ്പറത്തെ സൈഡില്‍ ബ്ലോഗന മുതല്‍ കുറച്ചധികം ഡേറ്റാ ചേഞ്ചസ് വരുത്തിയത് ഇന്നലെയാണ് ശ്രദ്ധിച്ചത്. അതില്‍ എങ്ങാണ്ട് ആ ഫുള്‍ഫോം കണ്ണിലു തട്ടിയപ്പൊ ഉണ്ടായ വികാരവിക്ഷോഭജഞ്ചലിപ്പില്‍ വിളിച്ച് പോയതല്ലേ? ക്ഷമീട്ടാ.

ഉണ്ണി said...

ഇതൊരു മൊടയല്ലെന്ന് എനിക്കറിഞ്ഞുകൂടേ? :)

ഡാറ്റാ ചേയ്ഞ്ചസില്‍ “യഥാര്‍ത്ഥപേര് ഉണ്ണിക്കൃഷ്ണന്‍ എന്നാവാം” എന്നേ പറഞ്ഞുള്ളൂ. അല്ലെങ്കില്‍ത്തന്നെ പോസ്റ്റുമുഴുവന്‍ (എഴുതിയതു മുഴുവന്‍) വായിക്കുന്ന വായനക്കാര്‍ എത്രപേരുണ്ട്, അല്ലേ?

Unknown said...

ഹഹഹ.
കൊള്ളാം.പോസ്റ്റുകള്‍ ഒക്കെ സൂപ്പര്‍