മൂന്നരവയസ്സായ ക്ടാവിന്റെ തമാശകളിലൊന്നാണ്. ഇഷ്ടന്റെ കഥകള്‍ അവിടേയും ഇവിടേയുമായി ഒന്നുരണ്ടു തവണ മുമ്പ് പറഞ്ഞിട്ടുണ്ട്.
ഒരു ദിവസം രാത്രി ഉറങ്ങുന്നതിനും മുമ്പ് പതിവില്ലാതെ തുണി കമ്പ്ലീറ്റ് ഊരിക്കളയണമെന്ന് ക്ടാവിനൊരു വാശി. “ചൂടെട്ക്ക്ണ്” എന്നാണ് വാദം. ഒരു നിക്കറിന്റെ കഷണമെങ്കിലും ഇളിയിലുറപ്പിക്കാന്‍ ശ്രീമതി ഒരടവെടുത്തു: “നിക്കറിട്ടില്ലെങ്കില്‍ നിന്റെ മങ്കിരി മോണ്‍സ്റ്റര്‍ എടുത്തോണ്ടു പോവും.”
മോണ്‍സ്റ്ററിനെ പേടിയുള്ള ക്ടാവ് ഇതില്‍ വീഴുമെന്ന് ഉറപ്പുണ്ടായിരുന്ന ശ്രീമതി എന്നെനോക്കി ഒരു കള്ളച്ചിരി ചിരിച്ചു.
നിമിഷാര്‍ദ്ധം പോലുമാവുന്നതിനുമുമ്പ് മറുപടി വന്നു: “ഗീതൂന്റെ മങ്കിരി മോന്‍സ്റ്റല് കൊണ്ടു പോയേയാണോ?”
Subscribe to:
Post Comments (Atom)
10 comments:
:)
:-))
നിങ്ങട ഭാഗത്തക്ക മങ്കിരീന്നാ പറയാ ?
സമൂസാന്നാ ഞാന്‍ കേട്ടിരിക്കണേ !
എന്റെ വീട്ടില്‍ മങ്കിരീന്നാ പറഞ്ഞു പഠിപ്പിച്ചത്. മറ്റെങ്ങും കേട്ടിട്ടില്ല. എന്തെങ്കിലും പൈതൃകമായി കൈമാറേണ്ടേ? ഞാന്‍ നോക്കിയിട്ട് എന്റെ കയ്യില്‍ ആ വാക്കേയുള്ളൂ.
കോപ്പീറൈറ്റ് ഉള്ള സാധനമാ കേട്ടോ. സാധനത്തിനല്ല, വാക്കിന്. :)
*
=))
*
ഞങ്ങള്‍ക്കൊക്കെ കിണുങ്ങാമണി ആയിരുന്നു.
ആ പ്രാദേശികഭാഷാ നിഘണ്ടുക്കാരന്‍ സിദ്ധാര്ത്ഥനെവിടെ, ഒരു കമ്പൈലേഷന്‍ വേണ്ടിവരും.
മിടുക്കന്!.... :)
ഞങ്ങടെ നാട്ടില്‍ ഇതിന് 'സുനാമി' എന്നാ പറയാറ് ... :D
പുതുവത്സരാശംസകള്‍....!!
സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍
ഹ ഹ
Post a Comment