Wednesday, February 11, 2009

ഭാര്യയ്ക്ക് PMS, എനിക്ക് AMS

അമ്മായിയമ്മയ്ക്കു പ്രസവവേദന മരുമോള്‍ക്ക് വീണവായന എന്ന സ്റ്റൈലില്‍, പെമ്പ്രന്നോത്തിക്ക് PMS വരുമ്പോള്‍ പ്രാസമൊപ്പിച്ചു പറയാന്‍ പറ്റിയ ഒരു അസുഖം തേടി നടക്കുകയായിരുന്നു ഞാന്‍. അന്വേഷിച്ചു; കണ്ടെത്തി: AMS (Acute Mountain Sickness).

പേരില്‍ മാത്രമല്ല രോഗലക്ഷണങ്ങളിലും AMS-ഉം PMS-ഉം തമ്മില്‍ നല്ല സാമ്യമുണ്ട്. തലവേദനയും മൂഡുമാറ്റവും മറ്റുള്ളോരെ ഇരുത്തിപ്പൊറുപ്പിക്കാതിരിക്കലും പെണ്ണുങ്ങള്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതല്ലെന്ന് അവളും അറിയട്ടെ. വിക്കിപ്പീഡിയയില്‍ AMS-നെപ്പറ്റിപ്പറയുന്ന ഈ വാക്കുകള്‍ PMS-നും നന്നായി ചേരും:
The cause of AMS is still not understood.
(ഡിസ്കവറി ചാനല്‍ കാണുന്നതു കൊണ്ട് ഇങ്ങനെ ഒരു പ്രയോജനമെങ്കിലും ഉണ്ടായി. ഇതൊക്കെ വായിച്ച് വിനയയും കൂട്ടരും കൂടി എന്നെ സ്റ്റേഷനില്‍ കേറ്റി കൂമ്പിടിച്ചു വാട്ടരുത്. ഇടി കാരണം AMS മാറി NMS ആയിപ്പോയാല്‍ HMS-ല്‍ പോലും ചികിത്സയില്ലെന്നാണ് കേട്ടിരിക്കുന്നത്.)

4 comments:

Anonymous said...

Kalakki.... Understanding kettiyon !!! PMS ellenkil kettiyolu paavamalle unnichetta????

മറ്റൊരാള്‍ | GG said...

ഇത് കൊള്ളാമല്ലോ സുഹൃത്തേ..!

തുടരുക

Bindhu Unny said...

താഴെ നിന്നാലും AMS വരുമോ? :-)

ഉണ്ണി said...

തിന്റു: PMS ഇല്ല എന്നൊരു അവസ്ഥ ഉണ്ടല്ലേ? :)

മറ്റൊരാളേ: ഇത് ഇനിയും തുടരണോ?

ബിന്ദു: നിങ്ങള്‍ക്ക് തോന്നുമ്പോഴൊക്കെ PMS വരാമെങ്കില്‍ AMS വരാന്‍ ഞാനെന്തിനാ കൊടുമുടി കേറുന്നത്? :)