Sunday, December 21, 2008

സ്റ്റൈലില്‍ ചാഞ്ചാടും തീരം

യുവാക്കളുടെ സ്വപ്നങ്ങള്‍ക്കും വികാര വായ്പുകള്‍ക്കും ഏറെ പ്രധാന്യം നിറഞ്ഞതെന്ന് സിഫി.കോം പറയുന്ന ലോലിപ്പോപ്പ് എന്ന സിനിമയിലെ ഒരു ഗാനത്തിന്‍റെ ആദ്യവരികള്‍ ശ്രദ്ധിക്കൂ:
ഒന്ന്, രണ്ട്, മൂന്ന്, നാല് തിരകള് വന്നേ വന്നേ
ചാഞ്ചാടും തീരമോ സ്റ്റൈലല്ലേ?
തിരകളുടെ ഫേസ് സ്പീഡ് അഥവാ സെലെറിറ്റി കാരണം ചാഞ്ചാടിപ്പോകുന്ന തീരത്തിന്‍റെ വികാരത്തള്ളലും വേദനയും അളക്കാന്‍ നാലു വേരിയബിളുകള്‍ പരിഗണിക്കണമെന്നാണ് പ്രശസ്ത ഓഷ്യാനോഗ്രഫി വിദഗ്ദ്ധന്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ മുകളില്‍ സൂചിപ്പിച്ച വരികളിലൂടെ നമ്മോട് പറയുന്നത്. ആ നാലുകാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം:

നമുക്ക് കണക്കാക്കേണ്ടുന്ന സെലെറിറ്റിയെ c എന്നു വിളിക്കുക. തിരയുടെ തരംഗദൈര്‍ഘ്യം λ ആണെന്നും നാം സെലെറിറ്റി അളക്കുന്ന സ്ഥലത്തെ വെള്ളത്തിന്‍റെ ആഴം d ആണെന്നും ഭൂഗുരുത്വബലം g ആണെന്നും π നമ്മുടെ പൈ ആണെന്നും കരുതിയാല്‍, സ്റ്റൈലില്‍ ചാഞ്ചാടും തീരത്തിന്‍റെ വേദന, c കണ്ടെത്തുന്നത് വളരെ എളുപ്പമാണ്:



ഓര്‍ക്കുക,
c = സ്റ്റൈലില്‍ ചാഞ്ചാടും തീരത്തിന്‍റെ വേദന
g = ഭൂഗുരുത്വബലം
λ = തരംഗദൈര്‍ഘ്യം
d = വെള്ളത്തിന്‍റെ ആഴം
π = പൈ

അപ്പോള്‍ വര്‍മ്മാസാറ് പറയുന്നതെന്തെന്നാല്‍,
g, λ, d, π തിരകള് വന്നേ വന്നേ
c-യോ സ്റ്റൈലല്ലേ?
ദേഹമാസകലം കുലുക്കിയാടുന്ന പൃഥിരാജിനോ റോമയ്ക്കോ അതുകണ്ടു പുളകം കൊള്ളുന്ന കാണികള്‍ക്കോ സര്‍ഗസൃഷ്ടിക്കുവേണ്ടി ശരത്ചന്ദ്രവര്‍മ്മയ്ക്കു നടത്തേണ്ടിവന്ന ഈ കണക്കുകൂട്ടലുകള്‍ വല്ലതും അറിയണോ?

8 comments:

e-Pandithan said...

ബൂലോകത്തിലെ എല്ലാ മാന്യ വായനക്കാര്‍ക്കും ശാന്തിയുടെയും, സമാധാനത്തിന്റെയും ഒരു ക്രിസ്മസ് കൂടി നേര്‍ന്നുകൊണ്ട്

http://boldtechi.blogspot.com/2008/12/blog-post_18.html

സന്തോഷ്‌ കോറോത്ത് said...

Enatammooooooooooo!!!!

Namichu!!!!!!!!!!!!! :):)

Merry christmas..

ഉപാസന || Upasana said...

maashe...

koLLaam ttO
blOginte valathe moolayiluLLa vaachakavum kEmam thanne.
:-)
Upasana

Babu Kalyanam said...

ഞാനും നമിച്ചു...

ഉണ്ണി said...

നമിച്ചവരേയും നമിക്കാതെ പോയവരേയും തിരിച്ചു നമിക്കുന്നു. ആഹാ, അത്രയ്ക്കായോ! :)

പകല്‍കിനാവന്‍ | daYdreaMer said...

പുലിയാണല്ലോ... സിനിമ സംഗീത ലോകത്തെ ഇനിയെങ്കിലും രക്ഷിച്ചില്ലെങ്കില്‍ പൊതുജനം സിനിമയെ തന്നെ കൈവിടുന്ന ഒരു അവസ്ഥ വരും...

ബിനോയ്//HariNav said...

എന്റമ്മച്ചീ.. ആ പഴയ ഫോര്‍മുലകളുടെ പ്രേതം.. ഒരു പാട്ടു കേള്‍ക്കാനും വയ്യാന്നയോ? പേടിപ്പിക്കല്ലെ എന്റെ ഉണ്ണീഷ്ണാ..

അയ്യേ !!! said...

ആദ്യമായിന്നു കണ്ടു .

കണ്ട സ്ഥിതിയ്ക്ക്
കൊണ്ടേ പോകൂ ....


ഹും !!!