ഒന്ന്, രണ്ട്, മൂന്ന്, നാല് തിരകള്‍ വന്നേ വന്നേതിരകളുടെ ഫേസ് സ്പീഡ് അഥവാ സെലെറിറ്റി കാരണം ചാഞ്ചാടിപ്പോകുന്ന തീരത്തിന്റെ വികാരത്തള്ളലും വേദനയും അളക്കാന്‍ നാലു വേരിയബിളുകള്‍ പരിഗണിക്കണമെന്നാണ് പ്രശസ്ത ഓഷ്യാനോഗ്രഫി വിദഗ്ദ്ധന് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ മുകളില്‍ സൂചിപ്പിച്ച വരികളിലൂടെ നമ്മോട് പറയുന്നത്. ആ നാലുകാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം:
ചാഞ്ചാടും തീരമോ സ്റ്റൈലല്ലേ?
നമുക്ക് കണക്കാക്കേണ്ടുന്ന സെലെറിറ്റിയെ c എന്നു വിളിക്കുക. തിരയുടെ തരംഗദൈര്‍ഘ്യം λ ആണെന്നും നാം സെലെറിറ്റി അളക്കുന്ന സ്ഥലത്തെ വെള്ളത്തിന്റെ ആഴം d ആണെന്നും ഭൂഗുരുത്വബലം g ആണെന്നും π നമ്മുടെ പൈ ആണെന്നും കരുതിയാല്‍, സ്റ്റൈലില്‍ ചാഞ്ചാടും തീരത്തിന്റെ വേദന, c കണ്ടെത്തുന്നത് വളരെ എളുപ്പമാണ്:
ഓര്‍ക്കുക,
c = സ്റ്റൈലില്‍ ചാഞ്ചാടും തീരത്തിന്റെ വേദന
g = ഭൂഗുരുത്വബലം
λ = തരംഗദൈര്‍ഘ്യം
d = വെള്ളത്തിന്റെ ആഴം
π = പൈ
അപ്പോള്‍ വര്‍മ്മാസാറ് പറയുന്നതെന്തെന്നാല്‍,
g, λ, d, π തിരകള്‍ വന്നേ വന്നേദേഹമാസകലം കുലുക്കിയാടുന്ന പൃഥിരാജിനോ റോമയ്ക്കോ അതുകണ്ടു പുളകം കൊള്ളുന്ന കാണികള്‍ക്കോ സര്‍ഗസൃഷ്ടിക്കുവേണ്ടി ശരത്ചന്ദ്രവര്‍മ്മയ്ക്കു നടത്തേണ്ടിവന്ന ഈ കണക്കുകൂട്ടലുകള്‍ വല്ലതും അറിയണോ?
c-യോ സ്റ്റൈലല്ലേ?
8 comments:
ബൂലോകത്തിലെ എല്ലാ മാന്യ വായനക്കാര്‍ക്കും ശാന്തിയുടെയും, സമാധാനത്തിന്റെയും ഒരു ക്രിസ്മസ് കൂടി നേര്‍ന്നുകൊണ്ട്
http://boldtechi.blogspot.com/2008/12/blog-post_18.html
Enatammooooooooooo!!!!
Namichu!!!!!!!!!!!!! :):)
Merry christmas..
maashe...
koLLaam ttO
blOginte valathe moolayiluLLa vaachakavum kEmam thanne.
:-)
Upasana
ഞാനും നമിച്ചു...
നമിച്ചവരേയും നമിക്കാതെ പോയവരേയും തിരിച്ചു നമിക്കുന്നു. ആഹാ, അത്രയ്ക്കായോ! :)
പുലിയാണല്ലോ... സിനിമ സംഗീത ലോകത്തെ ഇനിയെങ്കിലും രക്ഷിച്ചില്ലെങ്കില്‍ പൊതുജനം സിനിമയെ തന്നെ കൈവിടുന്ന ഒരു അവസ്ഥ വരും...
എന്റമ്മച്ചീ.. ആ പഴയ ഫോര്‍മുലകളുടെ പ്രേതം.. ഒരു പാട്ടു കേള്‍ക്കാനും വയ്യാന്നയോ? പേടിപ്പിക്കല്ലെ എന്റെ ഉണ്ണീഷ്ണാ..
ആദ്യമായിന്നു കണ്ടു .
കണ്ട സ്ഥിതിയ്ക്ക്
കൊണ്ടേ പോകൂ ....
ഹും !!!
Post a Comment