Friday, December 26, 2008

തെറ്റിദ്ധാരണ

മലയാളി യുവത്വം മദ്യത്തിനടിമയാവുന്നു എന്ന വാര്‍ത്ത ഓണം, ക്രിസ്മസ് തുടങ്ങിയ വിശേഷാവസരങ്ങളില്‍ ഉയര്‍ന്നുവരാറുണ്ട്. കൈരളി ചാനല്‍ പടച്ചുവിട്ട അത്തരമൊരു ന്യൂസ് വെള്ളം തൊടാതെ വിഴുങ്ങിയതായിരുന്നു (no pun intended), എന്‍റെ കഴിഞ്ഞ പോസ്റ്റിന്‍റെ അടിസ്ഥാനം.

എന്നാല്‍ മലയാളം പത്രങ്ങളില്‍ ജോലിചെയ്യുന്ന സ്വന്തം ലേഖകരേക്കാള്‍, എഴുതിവിടുന്ന ഐറ്റങ്ങള്‍ക്ക് സോളിഡ് പ്രൂഫ് വേണമെന്ന് എനിക്ക് നിര്‍ബന്ധമുള്ളതിനാല്‍ ഇന്നത്തെ സാധാരണ മലയാളി യുവാവ് അഭിരമിക്കുന്ന, ബൂലോഗം എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന, മലയാളം ബ്ലോഗുകളില്‍ മദ്യത്തിന്‍റെ സ്വാധീനം എത്രമാത്രമുണ്ടെന്ന് പരിശോധിക്കാമെന്നു വച്ചു.

നമ്മുടെ പരീക്ഷണങ്ങള്‍ ആധികാരികമാവണമല്ലോ. അതിനാല്‍ ഇപ്പോള്‍ നിലവിലുള്ള ഏറ്റവും ആധികാരികമായ സൂത്രം തന്നെയാണ് ഇതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്: Google blog search.

മദ്യവും അതുമായി ബന്ധപ്പെട്ട മറ്റു പദങ്ങളും കൂടി വെറും 3548 തവണ മാത്രമാണ് മലയാളം ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. (മദ്യം - 1564, കള്ള് - 1222, ചാരായം - 248, റം - 172, വിസ്കി - 158, വോഡ്ക - 96, ബ്രാണ്ടി/ബ്രാന്‍ഡി - 94.) എന്നാല്‍ മലയാളിയുടെ ഇഷ്ടപാനീയങ്ങളായ പാലും തേനും മാത്രം 3687 (പാല്‍ - 2506, തേന്‍ - 1181) തവണ ബ്ലോഗുകളില്‍ പ്രത്യക്ഷപ്പെട്ട് വിലയേറിയ 139 വോട്ടുകള്‍ക്ക് വിജയം നേടിയിരിക്കുകയാണ്.

ഇതില്‍ നിന്നും എന്തു മനസ്സിലാക്കാം? മലയാളി യുവത്വം എന്തിനെങ്കിലും അടിമപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പാലിനും തേനിനും മാത്രമാണ്. യുവാക്കളല്ല, മലയാളി വൃദ്ധന്മാരാവണം ഉള്ള മദ്യം മുഴുവന്‍ കുടിച്ചുവറ്റിക്കുന്നത്. യുവാക്കളെ കുടിയന്മാരാക്കി ചിത്രീകരിച്ച ശേഷം നല്ലപിള്ള ചമഞ്ഞ് നടക്കുകയാണ് നാട്ടിലെ മൂപ്പിലാന്മാര്‍. ആ വേല മനസ്സിലിരിക്കട്ടെ. ബ്ലോഗര്‍മാരുടെ അടുത്താണ് കളി!

കൈരളി റ്റീവിയെ വിശ്വസിക്കരുതെന്ന് പ്രമുഖ ബ്ലോഗര്‍ പരാജിതന്‍ പറഞ്ഞപ്പോള്‍ ഞാന്‍ കാര്യമായെടുത്തില്ല. പരാജിതനല്ലേ, വിജയനല്ലല്ലോ അങ്ങനെ പറഞ്ഞത് എന്നായിരുന്നു എന്‍റെ ധാരണ. പലപ്പോഴും നമ്മള്‍ ‘കാര്യ’മായെടുക്കാത്തവരാണ് നമ്മെ ഏറെ സഹായിക്കുന്നത് എന്ന് പണ്ടാരോ പറഞ്ഞത് എത്ര ശരിയാണ്. എന്‍റെ തെറ്റിദ്ധാരണകള്‍ മാറ്റിയ പരാജിതനും ഗൂഗിളിനും നന്ദി!

11 comments:

Calvin H said...

എന്തൊക്കെ കെറുവു കാണിച്ചാലെന്താ? അവസാനം ഒരാവശ്യം വന്നപ്പം ഗൂഗിളേ ഉള്ളായിരുന്നു. ഇപ്പം മനസിലായല്ലൊ? ;)

ഉണ്ണി said...

അതാ ശ്രീഹരീ, ഞാന്‍ പറഞ്ഞത്, “നമ്മള്‍ കാര്യമായെടുക്കാത്തവരും കെറുവു കാണിക്കുന്നവരുമാണ് നമ്മെ സഹായിക്കുന്നത്” എന്ന്. :)

നരിക്കുന്നൻ said...

മലയാളിയുടെ മൊത്തം യുവത്വത്തിൽ എത്രപേർ ബ്ലോഗ്ഗെഴുതുന്നവരുണ്ടാശാനേ?
ഏതായാലും ക്രിസ്തുമസിന് രണ്ട് ദിനങ്ങളിൽ കേരളത്തിൽ മാത്രം ഒഴുകിയത് 42 കോടിയുടെ മദ്യം. ഇത് ഔദ്യോഗിക വിവരം. ഇനി ഒരിക്കലും രേഘയിൽ വരാത്തത് എത്രയോ എന്തോ..?

ഉണ്ണി said...

സമൂഹത്തിന്‍റെ പരിശ്ചേദമല്ലേ ബ്ലോഗുകള്‍, നരിക്കുന്നാ? എന്‍റെ കണ്ടുപിടിത്തത്തില്‍ പിശകുണ്ട് എന്ന് ഞാന്‍ സമ്മതിച്ചു തരൂല്ല. :)

പ്രിയ said...

:) എതിര്‍പ്പുണ്ട്‌.എത്ര അധികം ബ്ലോഗില്‍ മദ്യം എന്ന വാക്കുപയോഗിക്കുന്നു എന്നതിനെക്കാള്‍ പ്രമുഖ ബ്ലോഗ്ഗേര്‍സ് എത്ര പേര്‍ അതിനെ കുറിച്ചു പറഞ്ഞു എന്നതിനെ കുറിച്ചൊരു സ്റ്റഡി ആയാല്‍് ഒരുപക്ഷെ കഥ മാറും എന്നെനിക്കു തോന്നുന്നു.(സര്‍,ലീഡേര്സ് റെപ്രേസന്റ്സ് ദ കമ്മ്യൂണിറ്റി :)

ഉണ്ണി said...

പറ്റില്ല, പ്രിയാ, പറ്റില്ല. ആരൊക്കെയാണ് ഈ പ്രമുഖ ബ്ലോഗേഴ്സ്?? എന്‍റെ കണ്ണില്‍ പ്രിയ പ്രമുഖബ്ലോഗറാണ്. പ്രിയയുടെ കണ്ണില്‍ ഞാനും. പക്ഷേ ബാക്കിയാരൊക്കെ ഈ ലിസ്റ്റില്‍ വരുമെന്നത് തര്‍ക്കവിഷയമാവില്ലേ?

എന്‍റെ കണ്ടുപിടിത്തത്തില്‍ പിശകുണ്ട് എന്ന് ഞാന്‍ സമ്മതിച്ചു തരൂല്ല. :)

പ്രിയ said...
This comment has been removed by the author.
പ്രിയ said...

ഹഹഹ. ഓക്കേ ഓക്കേ. സര്‍ കണ്ടുപിടിച്ചതാണല്ലോ എന്ന കാര്യം ഞാന്‍ അങ്ങ് മറന്നു. അപ്പൊ പിന്നെ എതിര്‍പ്പില്ല. പാലും തേനും പിന്നെ ബ്ലോഗ്ഗും തന്നെ അഡിക്ടഷന്.കൈരളി എന്നാലും ഇങ്ങനെ കല്ല്‌ (കള്ള്)വച്ച നുണ പറഞ്ഞല്ലോ

ദേവന്‍ said...

സമാധാനമായി. ബൂലോഗത്ത് പാലും തേനുമൊഴുകട്ടെ.

എങ്കിലും.. മദ്യാക്ഷരി എന്നൊരു ബ്ലോഗുണ്ട് പാലാഴിയും തേനീച്ചക്കൂടും ഒന്നുമില്ലല്ലോ ...

ഉണ്ണി said...

ദേവന്‍‍ജീ: ബ്ലോഗില്‍ പാലാഴി ഉണ്ട്. ഇങ്ങോട്ട് നോക്കിക്കേ!

ആഷ | Asha said...

ഇപ്പോ മനസ്സിലായല്ലോ മലയാളം ബ്ലോഗുകളിൽ പാലും തേനും ഒഴുകുകയാണെന്ന്.